ക്രൈസ്തവമിഷനറിമാരുടെ സംഭാവനകൾ: സന്ദേശ യാത്ര ജനു.10ന് വയനാട്ടിൽ

Contributions of Christian missionaries

Jan 7, 2026 - 10:20
 0
ക്രൈസ്തവമിഷനറിമാരുടെ സംഭാവനകൾ: സന്ദേശ യാത്ര ജനു.10ന് വയനാട്ടിൽ

ക്രൈസ്തവ മിഷനറിമാരുടെ പ്രവർത്തനങ്ങൾ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ, യഥാർത്ഥത്തിൽ കഴിഞ്ഞകാല മിഷനറിമാർ ആര്? എന്തൊക്കെയാണ് അവർ ഈ രാജ്യത്തിന് ചെയ്ത സംഭാവനകൾ? ഭാരതത്തെ ആധുനികമാക്കിയതിൽ അവരുടെ പങ്ക് എന്ത്? എന്നീ വിഷയങ്ങളെ അധികരിച്ച് സംഗീത ശുശ്രൂഷയുടെ അകമ്പടിയോടെ പരസ്യ യോഗവും ലഘുലേഖ വിതരണവും നടക്കും ജില്ലയിലെ പാസ്റ്റേഴ്സിനെയും സഹോദരി സഹോദരന്മാരെയും ഉൾക്കൊള്ളിച്ചുകൊണ്ട്  ജനുവരി 10 ഈ ശനിയാഴ്ച രാവിലെ 9 മുതൽ കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച്‌, കൽപ്പറ്റ ടൗൺ മുട്ടിൽ, കാക്കവയൽ, കാര്യംപാടി, മീനങ്ങാടി, കൊളഗപ്പാറ, ബീനാച്ചി, സുൽത്താൻബത്തേരി കോടതിപ്പടി, ഗാന്ധി ജംഗ്ഷൻ തുടങ്ങി ചുങ്കം ജംഗ്ഷനിൽ സമാപിക്കും ഭാരതത്തിലെ മിഷണറിമാർ മതം മാറ്റുക മാത്രമാണ് ചെയ്തത് എന്ന വാദത്തെ രേഖകളുടെ അടിസ്ഥാനത്തിൽ പഠന വിധേയമാക്കുന്നതോടൊപ്പം രക്ഷാ സന്ദേശവും നൽകുന്നു. സിജോ ജോസഫ് കോട്ടയം, കെ.ജെ.ജോബ് കൽപ്പറ്റ, കെ.ജെ. ബെന്നി Y.N.C കോഴിക്കോട്, സോജൻ മീനങ്ങാടി, സണ്ണി എടക്കര തുടങ്ങിയവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ: +918157089397, +919447545387

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0