ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 24 മുതൽ 28 വരെ കലയപുരത്ത്

Oct 28, 2025 - 15:16
 0
ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 24 മുതൽ 28 വരെ കലയപുരത്ത്

95 മത് ദൈവസഭ കൺവെൻഷൻ 2025 ഡിസംബർ 24 മുതൽ 28 വരെ കലയപുരം ദൈവസഭ കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ദൈവസഭ പ്രസിഡന്റ് പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ് സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. എല്ലാ ദിവസവും രാത്രി 6 മുതൽ 9 വരെ നടക്കുന്ന രാത്രി യോഗങ്ങളിൽ ദൈവസഭ വൈസ് പ്രെസിഡന്റ്റ് പാസ്റ്റർ ജോൺസൻ ജോർജ്ജ്, പാസ്റ്റർമാരായ ഷിബു കെ. മാത്യു , അനിൽ കൊടിത്തോട്ടം, പി. സി. ചെറിയാൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. വെള്ളിയാഴ്ച പകൽ 10 മുതൽ സൺ‌ഡേ സ്കൂൾ സി.വൈ.പി.ഏ വാർഷികവും, ശനിയാഴ്ച പകൽ 10 മുതൽ സോദരി സമാജം വാർഷികവും ഉണ്ടായിരിക്കും.

ശുശ്രൂഷകന്മാരുടെ സമ്മേളനം, മിഷൻ ചലഞ്ചു, ജനറൽ ബോഡി ബൈബിൾ ക്ലാസ്സ്‌ എന്നിവയും വിവിധ സെഷനുകളിൽ ക്രമീകരിച്ചിട്ടുണ്ട്. 28 ഞായറാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന സ്നാനശുശ്രൂഷയ്ക്ക് പാസ്റ്റർ ഒ. തങ്കച്ചൻ നേതൃത്വം നൽകും. അന്നേ ദിവസം രാവിലെ 9.30 മുതൽ ദൈവസഭകളുടെ സംയുക്ത സഭായോഗവും നടക്കും. ശുശ്രൂഷകന്മാർക്കുള്ള ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. സംയുക്ത സഭായോഗത്തിൽ ദൈവസഭ പ്രസിഡന്റ്റ് പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ് ദൈവവചനം ശുശ്രൂഷിക്കും. ശുശ്രൂഷക സമ്മേളനം, പാസ്റ്റർ ബിനു ചാരുതയുടെ നേതൃത്വത്തിലുള്ള ദൈവസഭ ക്വയർ സംഗീത ശുശ്രൂഷയും നിർവഹിക്കും കൺവെൻഷന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ടി ദൈവസഭ പ്രസിഡന്റ് ജനറൽ കൺവീനർ ആയി വിപുലമായ ഒരു കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0