പെന്തെക്കോസത് മിഷൻ എറണാകുളം കൺവെൻഷൻ നവം.27 മുതൽ

The Pentecost Mission Ernakuam Convention

Nov 6, 2025 - 12:13
 0
പെന്തെക്കോസത് മിഷൻ എറണാകുളം കൺവെൻഷൻ നവം.27 മുതൽ

ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും നവംബർ 27 വ്യാഴം മുതൽ 30 ഞായർ വരെ എരമല്ലൂർ (NH 66 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

സഭയുടെ കേരളത്തിലെ 2026- ലെ കൺവൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങൾ രചിച്ച് സിഡികൾ പുറത്തിറക്കുന്നതും ഈ കൺവെൻഷനിലൂടെയാണ്. ഈ വർഷത്തെ 8 പുതിയ ഗാനങ്ങൾ അടങ്ങിയ സിഡി വിശ്വാസികൾക്കും ശുശ്രൂഷകർക്കും നൽകുന്നതിനായി ഒരുക്കിയിട്ടുണ്ട്.  ദിവസവും രാവിലെ 7 ന് വേദപഠനം ,9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം , രാത്രി 10 ന് പ്രത്യേക പ്രാർഥന ,ശനിയാഴ്ച ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം ,ദിവസവും വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ ദൈവവചനം പ്രസംഗിക്കും. പുതിയ കൺവൻഷൻ ഗാനങ്ങൾ മിഷൻ പ്രവർത്തകർ ആലപിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.  സെൻറർ പാസ്റ്റർ സണ്ണി ജെയിംസും സഹശുശ്രൂഷകരും നേതൃത്വം നൽകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0