പള്ളിത്തർക്കത്തിന്റെ പേരിൽ സൈബർ ആക്രമണം: കേസ് എടുപ്പിച്ചിട്ടും തുടർനടപടിയില്ലെന്ന് അധ്യാപിക

Aug 26, 2024 - 19:10
 0

സൈബർ ആക്രമണ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കയറി ഇറങ്ങി കേസ് എടുപ്പിച്ചിട്ടും പത്തനംതിട്ട അടൂർ പൊലീസ് തുടർനടപടി എടുത്തില്ലെന്ന് അധ്യാപിക. മുതിർന്ന വനിത ഉദ്യോഗസ്ഥയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്നും പരാതിക്കാരി ആവശ്യം ഉന്നയിക്കുന്നു. മാർത്തോമ്മ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരിൽ കുടുംബ സുഹൃത്തായ വൈദികനൊപ്പം പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രം ഉപയോഗിച്ച് സൈബർ ആക്രമണം നടത്തിയെന്നാണ് പരാതി.

ഓഗസ്റ്റ് 18 ന് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീടൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അധ്യാപിക പറയുന്നു. തന്നെ മാർത്തോമ്മ സഭയിലെ പള്ളിത്തർക്കത്തിൽ ഇരയാക്കി. കുടുംബസഹൃത്തായ വൈദികനുമൊത്ത് ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രം മോശം വാചകങ്ങളോടെ സഭാ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. മാർത്തോമ്മ സഭക്കാരായ ആറും പേരും ഓൺലൈൻ ന്യൂസ് ചാനൽ ഉടമയ്ക്കുമെതിരെയും കേസ് എടുത്തെങ്കിലും പൊലീസ് സ്വാധീനത്തിന് വഴങ്ങിയെന്നാണ് ഇവരുടെ ആക്ഷേപം.

What's Your Reaction?

like

dislike

love

funny

angry

sad

wow