പാക്കിസ്ഥാനില്‍ ക്രൈസ്തവന്റെ കട ആക്രമിച്ചശേഷം കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവ് ഒരു സംഘം മുസ്ളീങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ലാഹോറില്‍ വാള്‍ട്ടന്‍ റോഡിലെ എല്‍ഡിഎ ക്വാര്‍ട്ടര്‍ മേഖലയിലെ പര്‍വേസ് മസിഹ് (25) എന്ന യുവാവാണ് മരിച്ചത്.

Feb 23, 2022 - 21:44
 0

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവ് ഒരു സംഘം മുസ്ളീങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ലാഹോറില്‍ വാള്‍ട്ടന്‍ റോഡിലെ എല്‍ഡിഎ ക്വാര്‍ട്ടര്‍ മേഖലയിലെ പര്‍വേസ് മസിഹ് (25) എന്ന യുവാവാണ് മരിച്ചത്.

അയല്‍വാസിയായ സോഹ്നി മാലിക് ശബ്ദം കൂട്ടി പാട്ടുവെച്ചത് പര്‍വേസ് ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 13-ന് ഞായറാഴ്ച മാലിക്കിന്റെ സംഘം പര്‍വേസിന്റെ ബന്ധുവായ സോഡന്‍ മസിഹിനെ മര്‍ദ്ദിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ മാലിക് 200 ഓളം വരുന്ന മുസ്ളീങ്ങളുമായി കമ്പിവടികള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി പര്‍വേസിന്റെ വ്യാപാരസ്ഥാപനമായ ഗെംസ് ഷോപ്പ് ആക്രമണം നടത്തുകയും ഇഷ്ടികയും വടികളുമുപയോഗിച്ച് പര്‍വേസിനെ ആക്രമിക്കുകയും ചെയ്തു.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പര്‍വേസ് ആശുപത്രിയില്‍വച്ച് മരണപ്പെടുകയായിരുന്നു. ഏഴു സഹോദരികളുടെ ഏക ആശ്രയമായിരുന്നു പര്‍വേസ്. സംഭവത്തില്‍ പോലീസ് 200-ഓളം പേര്‍ക്കെതിരെ കേസെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0