രക്തദാന ദൗത്യവുമായി നിലമ്പൂർ നോർത്ത് സെന്റർ പി.വൈ.പി.എ

May 22, 2022 - 15:46
Sep 21, 2022 - 20:15
 0

സാമൂഹിക സേവനത്തിന്റെ ഭാഗമായി ഐ.പി.സി. നിലമ്പൂർ നോർത്ത് സെന്റർ പി.വൈ.പി.എ. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റർ പി.വൈ.പി.എ. പ്രസിഡന്റ് പാസ്റ്റർ സന്തോഷ് എൻ.റ്റി. അധ്യക്ഷത വഹിച്ചു. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗ്ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. സെന്റർ പി.വൈ.പി.എ. വൈസ് പ്രസിഡന്റ് പാസ്റ്റർ സുഭാഷ് കെ.റ്റി. കൃതജ്ഞ പറഞ്ഞു. ബ്ലഡ് ബാങ്ക് ഗവൺമെന്റ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ ബ്രാഞ്ച് ജീവനക്കാർ പി.വൈ.പി.എ പ്രവർത്തകരിൽ നിന്നും രക്തം സ്വീകരിച്ചു. സെന്റർ പി.വൈ.പി.എ. സെക്രട്ടറി ലിനു റോബി, ട്രഷറാർ സെജിൻ മാത്യു എന്നിവർ നേതൃത്വം നൽകി

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0