വിശ്വാസസാഗരമായി കൊട്ടാരക്കര: റ്റി.പി.എം സാർവ്വദേശീയ കൺവൻഷൻ സമാപിച്ചു

TPM International Convention | പൂർണസമയ സുവിശേഷ വേലയ്ക്കായി 6 സഹോദരൻന്മാരെയും 20 സഹോദരിമാരെയും തിരഞ്ഞെടുത്തു. 98 പേര് ജലസ്നാനമേറ്റു.

Feb 13, 2024 - 07:39
Feb 13, 2024 - 07:43
 0

നമ്മുടെ ചിന്തയെ ദൈവഭയത്താൽ ശുദ്ധീകരിക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു. 


അഞ്ച് ദിവസമായി കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


സംയുക്ത സഭായോഗത്തിൽ കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസഫ്കുട്ടിയുടെ പ്രാർത്ഥനയോട് ആരംഭിച്ചു. കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ സംയുക്ത സഭായോഗവും വൈകിട്ട് പ്രത്യേക രോഗശാന്തി ശുശ്രൂഷയും നടന്നു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു. 

രാത്രി യോഗങ്ങളിൽ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, പാസ്റ്റർ മാത്യു ജോൺ പി (യു.എസ്), പാസ്റ്റർ എസ് തമ്പി ദുരൈ (ബെംഗളൂരു സെന്റർ), പാസ്റ്റർ യൂനിസ് മശി (ഡൽഹി സെന്റർ) എന്നിവരും പകൽ യോഗങ്ങളിൽ പാസ്റ്റർ എസ് സെൽവമണി (തൂത്തുക്കുടി സെന്റർ), പാസ്റ്റർ വി.ജോർജ്കുട്ടി (തൃശൂർ സെന്റർ) എന്നിവരും പ്രസംഗിച്ചു. സമാപന ദിവസം രാത്രിയിൽ നടന്ന ദൈവിക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ സണ്ണി ജയിംസ് (എറണാകുളം സെന്റർ) പ്രസംഗിച്ചു.

കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കണ്‍വൻഷന് മുന്നോടിയായി ഞായറാഴ്ച നടന്ന സൺഡേ സ്കൂൾ ജാഥയിലും ബുധനാഴ്ച നടന്ന സുവിശേഷ വിളംബര ജാഥയിലും  ആയിരങ്ങൾ പങ്കെടുത്തു. സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യം, ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന സമ്മേളനം എന്നിവയും ജലസ്നാനം, ശിശു പ്രതിഷ്ഠ എന്നി ശുശ്രൂഷകളും നടന്നു. തിങ്കളാഴ്ച നടന്ന പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ പൂർണസമയ സുവിശേഷ വേലയ്ക്കായി 6 സഹോദരൻന്മാരെയും 20 സഹോദരിമാരെയും തിരഞ്ഞെടുത്തു. 98 പേര് ജലസ്നാനമേറ്റു.

സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടന്നു.
ഭക്ഷണ ക്രമീകരണവും താമസ സൗകര്യവും വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യങ്ങളും സൗജന്യമായി ക്രമീകരിച്ചിരുന്നു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടിയും അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ ജെ ഫിലിപ്പോസും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകി.

News: Jerin Ottathengil

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0