വൈപ്പിൻ ക്രൂസേഡ് -2022-നു അനുഗ്രഹസമാപ്തി

Oct 4, 2022 - 05:18
Oct 4, 2022 - 19:53
 0

സെപ്റ്റംബർ 30, ഒക്ടോബർ 1,2 തീയതികളിൽ വൈപ്പിൻ ഞാറക്കൽ ഐലൻഡ് ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച്  പ്രയർ മൗണ്ട് മിനിസ്ട്രീസും വൈപ്പിൻ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെൽലോഷിപ്പും ചേർന്നൊരുക്കിയ വൈപ്പിൻ ക്രൂസേഡ് -2022 അനുഗ്രഹസമാപ്തി. അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ കെ. എം. ജോൺസൺ (ചെന്നൈ ), ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്നനിൽക്കുന്നതിൽ എന്നിവർ ദൈവവചനം പ്രഘോഷിച്ചു. സമാപനസമ്മേളനത്തിൽ കഴിഞ്ഞ 50 വർഷത്തിൽ അധികമായി കർത്താവിന്റെ മുന്തിരിതോട്ടത്തിൽ അധ്വാനിക്കുന്ന പാസ്റ്റർ രാജു ജോൺ ബെതേലിനെയും, വൈപ്പിൻ കരയിൽ ശുശ്രുഷിക്കുന്ന എല്ലാ ദൈവദാസന്മാരെയും യോഗത്തിൽ മൊമെന്റോ നൽകി ആദരിച്ചു.

പാസ്റ്റർ  സാമുവേൽ പി ചാക്കോ , പാസ്റ്റർ സിജു കെ തോമസ് എന്നിവർ ജനറൽ കൺവീനർമാരായും ഇവാ: കാസ്പിയൻ ഷെൽബൻ പാസ്റ്റർ  ഷെൽജൻ ജോസ് എന്നിവർ പബ്ലിസിറ്റി കൺവീനർമാരായും പ്രവർത്തിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0