വൈ.പി. സി. എ ഗ്രൂപ്പ് ബൈബിൾ ക്വസ്: കൊല്ലം അയത്തിൽ ഏ.ജി സഭ ജേതാക്കൾ

YPCA Group Bible Quiz

Dec 27, 2022 - 19:32
Jan 1, 2023 - 04:49
 0

വൈ.പി.സി.എ ചങ്ങനാശ്ശേരി സെൻ്റെറും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കുറിച്ചി എബനേസ്സർ സഭയും സംയുക്തമായി ക്രമീകരിച്ച ഗ്രൂപ്പ് ബൈബിൾ ക്വസ് ക്രിസ്മസ് ദിനമായ ഡിസംബർ 25 ന് വൈകുന്നേരം 3 മുതൽ 5 വരെ എബനേസ്സർ സഭാഹാളിൽ നടന്നു. പഴയനിയമം, പുതിയനിയമം, ജനറൽ എന്നീ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ക്വിസ് നടന്നത്. ഇവാ.സജി ഫിലിപ്പ് തിരുവഞ്ചൂർ ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു. കൊല്ലം അയത്തിൽ ഏ.ജി സഭ ഒന്നാം സ്ഥാനവും കാവാലം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് രണ്ടാം സ്ഥാനവും കുറിച്ചി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് എബനേസ്സർ സഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായ സഭകൾക്കും ഗ്രൂപ്പ് അംഗങ്ങൾക്കുമുള്ള ട്രോഫിയും ഫലകങ്ങളും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കുരുവിള റ്റി.എം വിതരണം ചെയ്തു.

പാസ്റ്റേഴ്സ് റെജി.പി.കുരുവിള, ജെഗി കുര്യാക്കോസ്, ബിജേഷ് തോമസ്, പി. എസ് സുജിത്, ബ്രദർ വർഗ്ഗീസ് ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0