ഏ.ജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി കൺവെൻഷൻ ജനു. 4 മുതൽ കോഴിക്കോട്

AG Malabar District Silver Jubilee Convention

Jan 1, 2024 - 12:53
 0
ഏ.ജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി കൺവെൻഷൻ ജനു. 4  മുതൽ കോഴിക്കോട്

ഏ ജി മലബാർ ഡിസ്ട്രിക്ട്  സിൽവർ ജൂബിലി സമ്മേളനങ്ങൾ ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്‍ന നഗരി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കും.  സിൽവർ ജൂബിലി സമ്മേളനങ്ങൾ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ വി ടി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം തോമസ്  (സൂപ്രണ്ട് എസ് ഐ ഏ ജി, ചെന്നൈ ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ), പാസ്റ്റർ ജോൺസൺ വർഗീസ് ( ബംഗളൂരു ), റവ. മോനീസ് ജോർജ് (യു എസ് എ ), ഡോ. ഡ്യൂക്ക് ജയരാജ് (ചെന്നൈ ),  റവ. ജോ തോമസ് ( ബംഗളൂരു ), സിസ്റ്റർ. സ്റ്റാർല ലുക്ക് ( കുമ്പനാട്), സുവി. ബിൻസു ജോൺ (യു എസ് എ ) തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും.

ഡോ ബ്ലെസ്സൻ മേമനയും ഏ ജി ക്വയറും സംഗീതശുശ്രുഷക്ക് നേതൃത്വം നൽകും .  പൊതുസമ്മേളനങ്ങൾ,  സൺഡേ സ്കൂൾ - യുവജന സമ്മേളനങ്ങൾ,  വിമൻസ് മിഷനറി സമ്മേളനങ്ങൾ, സുവിശേഷ വിളംബര  ജാഥ, പൊതുസഭായോഗം തുടങ്ങിയവ  സിൽവർ  ജൂബിലി കൺവെൻഷന്റെ ഭാഗമാണ്.   പാസ്റ്റർ അനീഷ്.എം. ഐപ്പ് ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്നു

Register free  christianworldmatrimony.com

christianworldmatrimony.com

JOIN CHRISTIAN NEWS WHATSAPP CHANNEL

What's Your Reaction?

like

dislike

love

funny

angry

sad

wow