ഐപിസി മലബാർ മേഖല സമ്മേളനം ജൂൺ 24ന്
IPC Malabar Region
ഐപിസി മലബാർ മേഖല സമ്മേളനം ഐപിസി ഗോസ്പൽ സെന്റർ വടക്കൻഞ്ചേരിയിൽ ജൂൺ 24ന് രാവിലെ 9.30 മുതൽ നടക്കും. ഐപിസി കേരള സംസ്ഥാന ഭാരവാഹികളായ പാസ്റ്റർ കെ.സി. തോമസ്, പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ കെ.സി. ഉമ്മൻ, ഗ്ലാഡ്‌സൺ ജേക്കബ്, ബിനു വി. ജോർജ് എന്നിവർ പങ്കെടുക്കും. കൂടാതെ മലബാറിലെ വിവിധ സെന്റർ ശുശ്രൂഷകന്മാരും പങ്കെടുക്കും. കേരളത്തിലെ ആറു റവന്യൂ ജില്ലകൾ ഉൾപ്പെടുന്ന മലബാർ മേഖല പ്രവർത്തനങ്ങൾ പുനർജീവിപ്പിക്കുന്നതിനായി മേഖല ഭാരവാഹികളെയും അന്നേ ദിവസം തിരഞ്ഞെടുക്കും. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും മലബാറിലെ വിവിധ സെൻ്റർ ശുശ്രൂഷകന്മാരും സെൻ്റർ ഭാരവാഹികളും പുത്രികാ സംഘടന ഭാരവാഹികളും വിശ്വാസികളും പങ്കെടുക്കും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0