ഇന്റർനാഷണൽ സിയോൺ അസംബ്ലി ചാരുപാറ പ്രയർ ടവറിലെ തുടർ പ്രാർത്ഥനകൾ 1500-ാം ദിവസത്തിലേക്ക്

Jun 25, 2026 - 11:16
 0
ഇന്റർനാഷണൽ സിയോൺ അസംബ്ലി ചാരുപാറ പ്രയർ ടവറിലെ തുടർ പ്രാർത്ഥനകൾ 1500-ാം ദിവസത്തിലേക്ക്

ചാരുപാറ പ്രയർ ടവറിലെ തുടർ പ്രാർത്ഥന 1500-ാം ദിവസത്തിലേക്ക്; ജൂലൈ 5-ന് പ്രത്യേക സംഗമം

കാട്ടാക്കട: ഇന്റർനാഷണൽ സിയോൺ അസംബ്ലി ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കാട്ടാക്കട ചാരുപാറ പ്രയർ ടവറിൽ നടന്നുവരുന്ന തുടർ മധ്യസ്ഥ പ്രാർത്ഥനാ കൂട്ടായ്മ 1500-ാം ദിവസത്തിലേക്ക് കടക്കുന്നു. 2026 ജൂലൈ 5-നാണ് പ്രാർത്ഥനാ യജ്ഞം ഈ നാഴികക്കല്ല് പിന്നിടുന്നത്.

ഇതിന്റെ ഭാഗമായി ജൂലൈ 5 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ രാത്രി 9 മണി വരെ ചാരുപാറ പ്രയർ ടവറിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ദിവസേന അതിരാവിലെ ആരംഭിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. നിരവധി ദൈവിക ഇടപെടലുകൾക്കും രോഗശാന്തികൾക്കും പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്കും വിവിധ സാക്ഷ്യങ്ങൾക്കും ഈ പ്രാർത്ഥനാ കൂട്ടായ്മ വേദിയായിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഉത്തരേന്ത്യൻ സുവിശേഷ പ്രവർത്തനങ്ങളുടെ പുരോഗതി, ലോകസമാധാനം, രോഗബാധിതരുടെ സൗഖ്യം, ലഹരി ഉൾപ്പെടെയുള്ള വിവിധ അടിമത്തങ്ങളിൽ നിന്ന് യുവജനങ്ങളുടെ മോചനം, മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരുടെ വിടുതൽ, പ്രാദേശിക സഭകളുടെ വളർച്ച, വ്യക്തികളും കുടുംബങ്ങളും സഭകളും സമർപ്പിക്കുന്ന പ്രത്യേക പ്രാർത്ഥനാ വിഷയങ്ങൾ എന്നിവയ്ക്കായാണ് പ്രധാനമായും ഇവിടെ മധ്യസ്ഥ പ്രാർത്ഥന നടക്കുന്നത്.

1925 മുതൽ സുവിശേഷീകരണ-സാമൂഹിക പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ സിയോൺ അസംബ്ലിയുടെ വിവിധ ശുശ്രൂഷകളുടെ വിജയത്തിനായും തുടർച്ചയായി പ്രാർത്ഥന ഉയരുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

പ്രത്യേക പ്രാർത്ഥനാ സംഗമത്തിൽ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും സഭാ നേതാക്കളും ഇന്റർനാഷണൽ സിയോൺ അസംബ്ലി ഭരണസമിതി അംഗങ്ങളും വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഡയറക്ടർമാരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

1500 ദിവസം പിന്നിടുന്ന മധ്യസ്ഥ പ്രാർത്ഥനാ കൂട്ടായ്മ വരും തലമുറകളിലേക്കും തുടരുമെന്ന പ്രത്യാശ പ്രകടിപ്പിച്ച ഭരണസമിതി, സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരുടെയും നന്മയും ദൈവസഭകളുടെ വളർച്ചയും ലക്ഷ്യമാക്കി പ്രാർത്ഥന തുടരുമെന്നും അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0