മണക്കാല കൺവൻഷന് അനുഗ്രഹ സമാപ്തി

Jan 13, 2025 - 08:17
 0
മണക്കാല കൺവൻഷന് അനുഗ്രഹ സമാപ്തി

ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ കൊട്ടാരക്കര ശൂരനാട് റീജനുകളുടെയും ഫെയിത്ത് തിയോളജിക്കൽ സെമിനാരിയുടെയും ആഭിമുഖ്യത്തിൽ നടന്ന കൺവൻഷൻെറ സമാപന ദിവസമായ ഞായറാഴ്ച പാസ്റ്റർ വി ജെ ജേക്കബ് അധ്യക്ഷത വഹിച്ച സംയുക്ത സഭയോഗത്തിൽ പാസ്റ്റർ ജോൺസൺ കെ ശാമൂവേൽ സങ്കീർത്തനം വായിച്ചു പ്രബോധനം നൽകി


പാസ്റ്റർ സാം ജി കോശി പാസ്റ്റർ ഏബ്രഹാം ജോസഫ് പാസ്റ്റർ വി ജെ തോമസ് എന്നിവർ പ്രസംഗിച്ചു ബ്രദർ കുഞ്ഞച്ചൻ വർഗ്ഗീസ്, ബ്രദർ റോഷി തോമസ് ബ്രദർ തങ്കച്ചൻ കെ സുവി: ജോൺസൺ സി ( ശാരോൻ ബിൽഡിംഗ് ചെയർമാൻ) ബ്രദർ ജോയി സി ദാനീയേൽ മിസ്സിസ് ഏലിയാമ്മ കോശി (വനിതാ സമാജം) പാസ്റ്റർ ഏബ്രഹാം ദാനീയേൽ (നോർത്ത് ഇന്ത്യ) എന്നിവർ പ്രവർത്തന വിശദീകരണം അറിയിച്ചു പാസ്റ്റർ സാം ജി കോശി നന്ദി അറിയിച്ചു. ഏബ്രഹാം ക്രിസ്റ്റഫറിൻറ നേതൃത്വത്തിൽ ക്വയർ ഗാനങ്ങൾ ആലപിച്ചു


കർത്തൃമേശയ്ക്കു രാജ്യാന്തര പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺസൺ കെ ശാമൂവേൽ എന്നിവർ നേതൃത്വം നൽകി