പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ കൺവെൻഷൻ ആരംഭിച്ചു
Pentecost Mission Bangalore Centre Convention
സഭയിൽ വേണ്ടതു ക്രിസ്തു വചനങ്ങളുടെ സമൃദ്ധിയാണെന്നു പാസ്റ്റർ ഐ.സാമുവേൽ (വഡോദര) പ്രസ്താവിച്ചു. ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി ടിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന ദ് പെന്തക്കോസ്‌ത് മിഷൻ ബാംഗ്ലൂർ സെന്റർ വാർഷിക കൺവൻഷന്റെ ആരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിയുപദേശവും പഠനവും സഭയുടെ ഭാഗമാകണമെന്നും പാപം മൂലം ദൈവിക അനുഗ്രഹങ്ങൾ നഷ്ടമായ മനുഷ്യനെ ദൈവത്തോട് അനുരജ്ഞനപ്പെടുത്താനാണു ക്രിസ്തു ഭൂമിയിൽ അവതരിച്ചതെന്നും അദ്ദേഹം പഞ്ഞു. ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ പ്രാർഥനകൾക്ക് നേതൃത്വം നൽകി. ദിവസവും രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും. വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ , രോഗശാന്തി പ്രാർഥന എന്നിവയും ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ കൺവെൻഷനിൽ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ബാംഗ്ലൂർ സെന്ററിൻ്റെ കീഴിലുള്ള മംഗളൂരു, മൈസൂരു, ഷിവമൊഗ, ഹാസൻ , ഹൊസൂർ, ഗോവ തുടങ്ങീ 42 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. ഞായറാഴ്ച രാത്രി യോഗത്തോടെ കൺവൻഷൻ സമാപിക്കും. സെൻ്റർ പാസ്റ്റർ ജയശേഖരൻ വിൽസൺ , അസി.സെൻറർ പാസ്റ്റർ ജോയൽ രാജ്കുമാർ എന്നിവരും സഹശുശ്രൂഷകരും നേതൃത്വം നൽകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0