കെനിയയില്‍ തീവ്രവാദികള്‍ ക്രൈസ്തവരെ കൊലപ്പെടുത്തി

കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ കെനിയയില്‍ ഇസ്ളാമിക തീവ്രവാദികള്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 6 ക്രൈസ്തവരെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി. ജനുവരി 3-നു പുലര്‍ച്ചെ 4 മണിക്ക് പടിഞ്ഞാറന്‍ ലാമുവിലെ തീരദേശ ഗ്രാമമായ വിധുവിലാണ് ദാരുണ സംഭവം നടന്നത്.

Jan 14, 2022 - 23:05
 0

കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ കെനിയയില്‍ ഇസ്ളാമിക തീവ്രവാദികള്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 6 ക്രൈസ്തവരെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി.

ജനുവരി 3-നു പുലര്‍ച്ചെ 4 മണിക്ക് പടിഞ്ഞാറന്‍ ലാമുവിലെ തീരദേശ ഗ്രാമമായ വിധുവിലാണ് ദാരുണ സംഭവം നടന്നത്. കുപ്രസിദ്ധ തീവ്രവാദി ഗ്രൂപ്പായ അല്‍ഷബാബിന്റെ ആയുധധാരികളായവര്‍ ക്രൈസ്തവരുടെ വീടുകളിലെത്തിയാണ് ആക്രമണം നടത്തിയത്. 7 വീടുകളിലായി അതിക്രമങ്ങള്‍ നടത്തി.

5 വിശ്വാസികളെ പിന്നോട്ട് കൈകള്‍ ബന്ധിച്ചശേഷം കഴുത്തറത്ത നിലയിലും ഒരാള്‍ വെടിയേറ്റു മരിച്ച നിലയിലും കാണപ്പെടുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തിയ പാസ്റ്റര്‍ സ്റ്റീഫന്‍ സില പറഞ്ഞു.

നാലു ജഡങ്ങള്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലും രണ്ടു ജഡങ്ങള്‍ വീട്ടുമുറ്റത്തുമാണ് കിടന്നതെന്നും പാസ്റ്റര്‍ സില പറഞ്ഞു.
അക്രമികള്‍ വീടുകള്‍ക്കു തീവെയ്ക്കുകയുണ്ടായി.

അക്രമികളെത്തുന്ന സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് ലാമു കൌണ്ടി കമ്മീഷണര്‍ സാംസണ്‍ മക്കറിയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടന്ന സ്ഥലം സോമാലിയ അതിര്‍ത്തി ഗ്രാമമാണ്.

കെനിയന്‍ ജനസംഖ്യയില്‍ 85 ശതമാനവും ക്രൈസ്തവരാണ്. 11 ശതമാനം മാത്രമാണ് മുസ്ളീങ്ങള്‍ ‍. എങ്കില്‍പോലും ഇസ്ളാമിക തീവ്രവാദി സംഘടനകള്‍ രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ ക്രൈസ്തവരെ ആക്രമിക്കുകയും കൊലപ്പെടുത്തുന്നതും പതിവാണ്. നിരവധി കൂട്ടക്കൊലകള്‍ക്ക് രാജ്യം അടുത്തകാലത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്