പൂജ ചെയ്തിട്ടു മാറാത്ത രോഗങ്ങള്‍ ജീസസ് വന്നതോടെ മാറി- മോഹിനി

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് മോഹിനി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും മോഹിനി സജീവമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ നായികയായി അരങ്ങേറിയ താരത്തെ തേടി മികച്ച അവസരങ്ങള്‍ ആണ് വന്നത്.

Dec 2, 2021 - 19:55
 0
പൂജ ചെയ്തിട്ടു മാറാത്ത രോഗങ്ങള്‍ ജീസസ് വന്നതോടെ മാറി- മോഹിനി

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് മോഹിനി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും മോഹിനി സജീവമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ നായികയായി അരങ്ങേറിയ താരത്തെ തേടി മികച്ച അവസരങ്ങള്‍ ആണ് വന്നത്.
ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മഹാലക്ഷ്മി എന്ന പെണ്‍കുട്ടി സിനിമയില്‍ എത്തിയപ്പോള്‍ മോഹിനി എന്ന പേരു സ്വീകരിക്കുകയായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മോഹിനിയുടെ വിവാഹം. വിവാഹം കഴിഞ്ഞതോടെ െ്രെകസ്തവ മതത്തിലേക്ക് ചേക്കേറി.
താരത്തിന്റെ മതപരിവര്‍ത്തനം സമൂഹമാധ്യമങ്ങളിലും വാര്‍ത്താചാനലുകളിലും വലിയ ചര്‍ച്ചയ്ക്കാണ് വഴി വെച്ചത്. എന്തുകൊണ്ട് മതം മാറി എന്ന സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


ഞാന്‍ ജനിച്ചത് മഹാലക്ഷ്മിയായാണ്. ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജനനം. 27ാം വയസുവരെ ഹിന്ദുവായിരുന്നു. ഞാന്‍ വിവാഹം കഴിച്ച ഭരത്തും ബ്രാഹ്മണനാണ്. അവര്‍ പാലക്കാട് ബ്രാഹ്മണരും ഞങ്ങള്‍ തഞ്ചാവൂര്‍ ബ്രാഹ്മണരും. എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നു. രോഗവും വന്നു. ഞാന്‍ ഇനിയുണ്ടാകില്ലെന്ന് വരെ പറഞ്ഞു. മോഹിനി പറയുന്നു.


എന്റെ ഈ പ്രശ്‌നങ്ങളൊന്നും പ്രാര്‍ത്ഥിച്ചിച്ചിട്ടും പൂജകള്‍ ചെയ്തിട്ടും മാറിയില്ല. എന്റെ മതത്തില്‍ അതിനുള്ള ഉത്തരമുണ്ടായിരുന്നില്ല. എന്നെ ആരും നിര്‍ബന്ധിക്കുകയോ ഈ മതത്തിലേക്ക് വരാന്‍ പറയുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വഴികാട്ടിയായതും വെളിച്ചം കാണിച്ചു തന്നതും എന്നെ വിളിച്ചതും ജീസസ് ആയിരുന്നു. പല പൂജാരികളേയും കണ്ടു. രക്ഷപ്പെടാന്‍ പറ്റില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എനിക്ക് ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളായിരുന്നു അക്കാലത്ത് മോഹിനി ഓര്‍ക്കുന്നു.


നല്ല കരിയര്‍, ഭര്‍ത്താവ്, കുട്ടി, മാതാപിതാക്കള്‍. ഇതിലും മുകളിലൊന്നുമില്ലായിരുന്നു. പക്ഷെ അതൊന്നും അനുഭവിക്കാന്‍ പറ്റാത്ത അവസ്ഥ. എനിക്ക് സഹായം വേണമായിരുന്നു. അതിനൊന്നും ഉത്തരം കിട്ടാതെ ഇരുന്നപ്പോഴാണ് ജീസസ് വരുന്നത്. ജീവിതമാകെ മാറി. ഞാന്‍ അവസാനിച്ചുവെന്ന് പറഞ്ഞവര്‍, അത്ഭുതപ്പെട്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് ഞാന്‍ എത്തി. ആര്‍െ്രെതറ്റിസ് മാറി, സ്‌പോണ്ടുലോസസ് മാറി,


അതിലേറെ അത്ഭുതം, ഒരു ദിവസം രാവിലെ പത്ത് മണിക്ക് വിവാഹ മോചനം തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ തലേദിവസം രാത്രി ഭര്‍ത്താവ് വിളിച്ചിട്ട് പറയുന്നു, നമ്മള്‍ ചെയ്യുന്നത് തെറ്റാണ്. നമ്മള്‍ പിരിയാന്‍ പാടില്ലെന്ന് പറഞ്ഞു, രണ്ടാമത് കുട്ടിയുണ്ടായി, പള്ളിയില്‍ വച്ച് വീണ്ടും വിവാഹം കഴിച്ചു.' മോഹിനി വിവരിച്ചു.