അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Assemblies of God General Convention 2023

Jan 11, 2023 - 15:25
 0

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ അടൂർ-പറന്തൽ എ ജി കൺവൻഷൻ സെൻ്ററിലാണ് കൺവൻഷൻ നടക്കുന്നത്.

ജനുവരി 31 ചൊവ്വാഴ്ച വൈകിട്ട് ആറിനു നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാബു ചെറിയാൻ (പിറവം), ജോർജ് പി. ചാക്കോ, ഷാജി യോഹന്നാൻ, ഡോ.എ.കെ.ജോർജ്, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് എന്നിവർ പ്രധാന പ്രഭാഷകരാണ്.അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി.കെ.ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി തുടങ്ങിയവരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.മറ്റു ദൈവദാസൻമാരും വിവിധ സെഷനുകളിൽ ശുശ്രുഷിക്കും. പാസ്റ്റർമാരായ സാം റോബിൻസൺ, സുനിൽ സോളമൻ എന്നിവർ നേതൃത്വം നല്കുന്ന എ.ജി.ക്വയർ ഗാനശുശ്രുഷ നയിക്കും.

പകൽ 9 മുതൽ 5 വരെ പ്രത്യേകയോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങളും നടക്കും. ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന പൊതു സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽ വിശേഷാൽ യോഗങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. ശനി രാവിലെ 9 ന് സൺഡേസ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 ന് യുവജന (സി.എ) വാർഷിക സമ്മേളനവും നടക്കും.


പാസ്റ്റർ തോമസ് ഫിലിപ്പ് (ജനറൽ കൺവീനർ) പാസ്റ്റർമാരായ പി.കെ.യേശുദാസ്, ജെ.സജി, ബാബു വർഗീസ് ( അസോസിയേറ്റ് കൺവീനേഴ്സ് ) ഷാജൻ ജോൺ ഇടയ്ക്കാട്, ജോൺസൻ ജോയി (മീഡിയ) പാസ്റ്റർമാരായ ബിനു വി.എസ്, എം.എസ്.മാത്യു, പ്രകാശ് ജോൺ, സാബു കുമാർ ( പബ്ലിസിറ്റി), ഷാബു ജോൺ, അലക്സാണ്ടർ സാമുവേൽ, പ്രസാദ് കോശി, വി.വി.ജോൺ (പന്തൽ), വി.കെ.മനോജ് കുമാർ, ബി.സി.ചന്ദ്രൻ, സി.ധർമ്മദാസ്, എം.വി.ജോമോൻ, ബിജു.കെ.എബ്രഹാം (വാളൻ്റിയേഴ്സ്), പ്രഭാ ടി.തങ്കച്ചൻ, ജോൺസൻ ശാമുവേൽ, ഷിജു വർഗീസ്, ആർ.വി. ജോയി, ബിജു കുര്യൻ ( അക്കൊമൊഡേഷൻ), റ്റി.റ്റി.ജേക്കബ്, എം.ബിജുമോൻ, റോബർട്ട് കിംഗ്സ്റ്റൺ (ലൈറ്റ് & സൌണ്ട് ) പി.ഡി.ജോൺസൻ,ഗമാലിയേൽ, സി.ജെ. സാമുവേൽ (പ്രാർത്ഥന), കെ.എസ്.സാമുവേൽ,ഡി.ജോൺലി, ജെ.ജോസഫ്, റോയ് വർഗീസ് (ട്രാൻസ്പോർട്ടേഷൻ), വൈ.തോമസ്, ഷോജി കോശി, വി.ജെ.എബ്രഹാം, പി.റ്റി. കുഞ്ഞുമ്മൻ, എ.സത്യരാജ് (കർതൃമേശ), എം.മോഹനകുമാർ, ജോബി ജോസഫ്, ജോർജ് തോമസ് (അഷേഴ്സ്), വി.ജെ. സാമുവേൽകുട്ടി, മാത്യു കോരുത്, ഡി.വി.ബിജുകുമാർ ( സ്റ്റേജ് അറേഞ്ച് മെൻ്റ്സ്), സി.വി.എബ്രഹാം, എഡ്വിൻ ജോസ്, ആർ.സനൽകുമാർ (ആരോഗ്യം & ശുചിത്വം), ടി.വി.തങ്കച്ചൻ, സാം.പി. ഡാനിയേൽ, ജോർജ് തോമസ്, ഷോജി കോശി, സി.ജെ.സാമുവേൽ, ജയകുമാരൻ നായർ ( സാമ്പത്തികം), പി.ജി.ഡാനിയേൽ, അജി കെ.ജോൺ, എസ്.എൽ.ബാബു, ഇ.ജി.ജോസ് (ഭക്ഷണം), കെ.എസ്.സാമുവേൽ, പ്രസാദ് കോശി, പി.കെ.യേശുദാസ് (ഹെൽപ് ഡെസ്ക്), ഷിബു ഫിലിപ്പ്, എം.പ്രിൻസ്, ആർ.ജയപ്രകാശ്, എ.ബോവസ്(സെക്യൂരിറ്റി), ജെ.സജി, അലക്സാണ്ടർ ശാമുവേൽ, ഷാബു ജോൺ, ടി.വി.തങ്കച്ചൻ (ഗ്രൗണ്ട് & പബ്ലിക് റിലേഷൻ), ടി.വി.തങ്കച്ചൻ, ജയകുമാരൻ നായർ, എം.ടി. സൈമൺ, ഫിന്നി ജോസഫ് (ഗ്രൗണ്ട് അറേഞ്ച് മെൻ്റ്സ്) പാസ്റ്റർ ജോസ് ടി ജോർജ് & സി.എ.ടീം ( സ്നാക്സ് & ഡ്രിങ്ക്സ് ) മറിയാമ്മ സാമുവേൽ & ഡബ്ല്യൂ, എം.സി.ടീം ( ലേഡീസ് വാളൻ്റിയേഴ്സ്).

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0