കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ്: വാർഷിക ക്യാമ്പ് IMPACT 2019 ജൂലൈ 19 മുതൽ

കാനഡയിലുള്ള വിവിധ പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യ കൂട്ടായ്മയായ കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിൻറെ വാർഷിക ക്യാംപും കൺവൻഷനും ജൂലൈ 19 വെള്ളി മുതൽ 21 ഞായർ വരെ നടത്തപ്പെടും.മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. സാമൂഹികവും ആത്മീകവുമായ വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വാർഷിക ക്യാമ്പാണ് IMPACT 2019 .കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും പട്ടണങ്ങളിലുമുള്ള കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ്

Jun 14, 2019 - 19:40
 0
കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ്: വാർഷിക ക്യാമ്പ് IMPACT 2019 ജൂലൈ 19 മുതൽ

കാനഡയിലുള്ള വിവിധ പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളുടെ ഐക്യ കൂട്ടായ്മയായ കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിൻറെ വാർഷിക ക്യാംപും കൺവൻഷനും ജൂലൈ 19 വെള്ളി മുതൽ 21 ഞായർ വരെ നടത്തപ്പെടും.മിസ്സിസാഗയിലുള്ള ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

സാമൂഹികവും ആത്മീകവുമായ വിവിധ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ വാർഷിക ക്യാമ്പാണ് IMPACT 2019 .കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും പട്ടണങ്ങളിലുമുള്ള കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് പ്രവർത്തകരുടെ ഒരു ഒത്തുചേരൽ കൂടിയാണ് ഈ സംഗമം.

പ്രശസ്ത സുവിശേഷ പ്രസംഗികനും എഴുത്തുകാരനും ഐ പി സി പിറവം സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ ബാബു ചെറിയനാണ് മുഖ്യ പ്രഭാഷകൻ.ക്രൈസ്‌തവ ഗായകരിൽ ശ്രദ്ധേയനായ പാസ്റ്റർ ലോർഡ്‌സൺ ആൻറണി, ബെനിസൻ ബേബി എന്നിവർ ഗാനശുസ്രൂഷക്ക് നേതൃത്വം നൽകും.

Empowered,Walking with God എന്നതാണ് ഈ വർഷത്തെ ചിന്ത വിഷയം.

യുവജനങ്ങൾക്കായും കുട്ടികൾക്കായും പ്രത്യേക സെഷനുകൾ ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ടായിരിക്കുന്നതാണ്. 5 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകുന്ന VBS ഉണ്ടായിരിക്കുന്നതാണ്.

19 ന് വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന ക്യാംപ് 21 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. വചന സന്ദേശങ്ങൾ, ഗാനശുശ്രൂഷ, ഗ്രൂപ്പ് സെഷനുകൾ , ടാലെന്റ്റ് ടൈം, ഗെയിംസ്, മിഷൻ ചലഞ്ച് തുടങ്ങിയവ എല്ലാ ദിവസവും നടത്തപ്പെടും.

ജൂലൈ 10 വരെ രജിസ്റ്റർ ചെയ്യുവാൻ സാവകാശം ഉണ്ട്. 60 ഡോളർ ആണ് രജിസ്‌ട്രേഷൻ ഫീസ്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ താമസ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട് .

കാനഡയിലെ വിവിധ പ്രവിശ്യകളിൽ നിന്നും 500 യുവജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പ് ഭാരവാഹികൾ IMPACT 2019 ന് നേതൃത്വം നൽകും

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സാം പടിഞ്ഞാറേക്കര 905 516 2345 , രേണു വര്ഗീസ് 647 773 1831