വടക്കന്‍ കൊറിയയുടെ മാറ്റം: ക്രിസ്ത്യാനിത്വത്തിനു വഴി തുറക്കുമോ?

വടക്കന്‍ കൊറിയയുടെ മാറ്റം: ക്രിസ്ത്യാനിത്വത്തിനു വഴി തുറക്കുമോ? ഏപ്രില്‍ 27 ഉത്തര കൊറിയക്കാരെയും, ദക്ഷിണ കൊറിയക്കാരെയും ഒരുപോലെ ആഹ്ളാദത്തിലാക്കിയ ദിനം. അതിനേക്കാളുപരി മറ്റു ലോകരാഷ്ട്രങ്ങളെയെല്ലാം വലിയ സന്തോഷത്തിലാക്കിയ ദിനം. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംങ് ഉണ്‍ ‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നുമായി ദക്ഷിണ കൊറിയന്‍ മണ്ണില്‍ സൌഹൃദ കൂടിക്കാഴ്ച നടത്തിയ സംഭവമാണ് ലോക വാര്‍ത്തയായത്. ഇരു രാഷ്ട്രത്തലവന്മാരും സംഭാഷണത്തിനുശേഷം സമാധാനത്തിലേക്കാണ് ഇനി യാത്രയെന്നും പ്രഖ്യാപിക്കുകയുണ്ടായി.

May 30, 2018 - 22:21
 0
വടക്കന്‍ കൊറിയയുടെ മാറ്റം: ക്രിസ്ത്യാനിത്വത്തിനു വഴി തുറക്കുമോ?
ഏപ്രില്‍ 27 ഉത്തര കൊറിയക്കാരെയും, ദക്ഷിണ കൊറിയക്കാരെയും ഒരുപോലെ ആഹ്ളാദത്തിലാക്കിയ ദിനം.

അതിനേക്കാളുപരി മറ്റു ലോകരാഷ്ട്രങ്ങളെയെല്ലാം വലിയ സന്തോഷത്തിലാക്കിയ ദിനം. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംങ് ഉണ്‍ ‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നുമായി ദക്ഷിണ കൊറിയന്‍ മണ്ണില്‍ സൌഹൃദ കൂടിക്കാഴ്ച നടത്തിയ സംഭവമാണ് ലോക വാര്‍ത്തയായത്.

ഇരു രാഷ്ട്രത്തലവന്മാരും സംഭാഷണത്തിനുശേഷം സമാധാനത്തിലേക്കാണ് ഇനി യാത്രയെന്നും പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടായിരുന്ന 67 വര്‍ഷം നീണ്ടുനിന്ന സംഘര്‍ഷത്തിനു പരിഹാരമായെന്നും വിശ്വസിക്കുകയാണ് ലോകം. അതിര്‍ത്തി നഗരമായ പാന്‍മുഞ്ചത്ത് പ്രത്യേകം ഒരുക്കിയ വേദിയില്‍ ഇരുന്നുകൊണ്ട് ഇരുവരും സൌഹൃദം പങ്കുവെച്ചു.”ഞാന്‍ ഇവിടെ വന്നത് ചരിത്രപരമായ സംഘര്‍ഷത്തിനു വിരാമമിടുവാനാണ്” കിം ജോംഗ് മൂണ്‍ ജോയുടെ കൈയ്യില്‍ പടിച്ചു പറഞ്ഞപ്പോള്‍ ലോകം ഒരിക്കല്‍കൂടി ആശ്വസ ഭരിതമായി.

“കൊറിയന്‍ ഉപദ്വീപില്‍ ഇനിയും യുദ്ധമില്ല, സമാധാനത്തിന്റെ പുതിയ യുഗം ആരംഭിച്ചു കഴിഞ്ഞു”. ഇരുവരും പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയുടെ അധികാരിയാണ് കിംങ് 1.19 മില്യണ്‍ ഭടന്മാരാണ് അവര്‍ക്ക് ഉള്ളത്. അങ്ങനെ 1950 മുതല്‍ ഇരു രാഷ്ട്രങ്ങളും പരസ്പരം പോരടിച്ചു തുടങ്ങിയ കറുത്ത ദിനനങ്ങള്‍ക്ക് അന്ത്യമായെന്നും ഇനി ഒന്നിച്ചു നീങ്ങാമെന്നും ആഹ്വാനം ചെയ്തുകൊണ്ടുള്ള സൌഹൃദ സന്ദര്‍ശനം ചരിത്ര സംഭവമായി.

തെക്കന്‍ കൊറിയ ലോക രാഷ്ട്രങ്ങളോട് പൊതുവേ സൌഹാര്‍ദ്ദപരമായാണ് പെരുമാറുന്നത്. ഭരണകൂടത്തില്‍നിന്നും അതിക്രമങ്ങളോ, പീഢനങ്ങളോ ഇല്ല. ലോകത്തെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ പോള്‍ യോംഗിചോയുടെ സഭയുടെ കേന്ദ്രവും ദക്ഷിണ കൊറിയയിലാണ്. എന്നാല്‍ ഉത്തര കൊറിയ എന്ന രാഷ്ട്രം അങ്ങനെയല്ല. അവിടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണമാണ്. ആ രാജ്യത്തെ ഭരണ നേതാക്കള്‍ക്കുപോലും ഭയമാകുന്ന സര്‍വ്വ ഏകാധിപതി കിംങിന്റെ ഭരണം ക്രൂരതയുടെ പര്യായം തന്നെയാണ്.

അമേരിക്കയെപോലും വെല്ലുവിളിച്ചുകൊണ്ട് മാസങ്ങള്‍ക്കു മുമ്പുപോലും ഉത്തര കൊറിയയില്‍നിന്നും മിസൈലുകള്‍ പായിച്ച സംഭവം വലിയ വാര്‍ത്തകളായിരുന്നു. ഒരു വേളയില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംങ് ജോങ്ങും തമ്മിലുള്ള പരസ്യമായ വാക്പോരും വെല്ലുവിളിയും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഒരു മഹായുദ്ധത്തിനു വഴിവെയ്ക്കുമോ എന്നുപോലും ലോകം ഭയപ്പെട്ടിരുന്നു.

ചിലര്‍ ഇത് മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമാകുമെന്നുപോലും വിലയിരുത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ സൌഹാര്‍ദ്ദപരമാണ്. ഇനി കിംങ് ജോംങ്-ട്രംപ് കൂടിക്കാഴ്ചയ്ക്കുള്ള വേദിയിയ്ക്കായുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ജനാധിപത്യം എന്താണെന്നുപോലും ഇപ്പോഴത്തെ ബഹുഭൂരിപക്ഷം വരുന്ന ഉത്തര കൊറിയക്കാര്‍ക്ക് അറിയില്ല. ഏകാധിപത്യ ഭരണത്തിന്‍ കീഴില്‍ ജനം അസംതൃപ്തരാണ്. മതസ്വാതന്ത്ര്യത്തിനു വിലക്കുണ്ട്. കിംങ് ജോങ്ങിനെതിരെ ശബ്ദിച്ചാല്‍ അവരെ വകവരുത്തുകയെന്നതാണ് രീതി. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും, വൈദ്യുതിയും, അടിസ്ഥാന സൌകര്യങ്ങളുള്ള ജീവിത രീതിയുമൊക്കെ പലര്‍ക്കും ഇപ്പോവുമിവിടെ അജ്ഞാതമാണ്.

ഇന്റര്‍നെറ്റില്‍ നിയന്ത്രണമുണ്ട്. ഇത് ഉപയോഗിക്കാന്‍ ആധുനിക ജീവിത സൌകര്യം തേടുന്ന പൌരന്മാര്‍ക്ക് അവസരം നല്‍കുന്നില്ല. മാധ്യമങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. അതുകൊണ്ട് പുറം ലോകത്തു നടക്കുന്ന പല കാര്യങ്ങളും നാട്ടുകാര്‍ അറിയുന്നുപോലുമില്ലെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മത പ്രസംഗങ്ങളും, ആത്മീയ യോഗങ്ങളും നടത്തിയാല്‍ അറസ്റ്റ് ഉറപ്പാണ്. ഇപ്പോള്‍ ലേബര്‍ ക്യാമ്പുകളില്‍ കടുത്ത പീഢനങ്ങളും ജയില്‍വാസവും നടമാടുന്നു. അന്യായമായി ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരില്‍ 10-45 ശതമാനം വരെ ആളുകളും ക്രൈസ്തവരാണ്. കര്‍ത്താവിനെ ആരാധിച്ചതിനും, ബൈബിള്‍ ക്ലാസ്സുകളും, സുവിശേഷ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന്റെ പേരിലുമാണ് തടവ്. നൂറുകണക്കിനു പാസ്റ്റര്‍മാരും ആയിരക്കണക്കിനു വിശ്വാസികളും തടവറകളില്‍ കഴിയുന്നു.

2017-ലെ കണക്കു പ്രകാരം 4 ലക്ഷം ക്രൈസ്തവര്‍ ഉത്തരകൊറിയയിലുണ്ട്. ക്രൈസ്തവ പീഢനങ്ങളില്‍ വലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാഷ്ട്രം ഉത്തര കൊറിയയാണ്. രാജ്യത്തേക്കു വരുവാന്‍ വിദേശികളായ മിഷണറിമാര്‍ക്ക് വിസ നല്‍കാറില്ല.

രാജ്യത്തെ ദൈവമക്കളുടെയും ലോകത്താകമാനമുള്ള ക്രൈസ്തവ ജനങ്ങളുടെ പ്രാര്‍ത്ഥനകളും, നിലവിളികളും സ്വര്‍ഗ്ഗത്തിലെ ദൈവം കേള്‍ക്കുന്നുണ്ട്. അതിനുള്ള മറുപടിയാണ് ഉത്തര കൊറിയയുടെ ഇപ്പോഴത്തെ മാറ്റം. ഉത്തര കൊറിയയുടെ മാറ്റം ക്രിസ്ത്യാനിത്വത്തിനു വാതില്‍ തുറന്നു കൊടുക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.