പാട്ടു പാടിയില്ല; മുസ്ളീം കൌമാരക്കാരിയെ മുസ്ളീം കുടുംബം കഴുത്തു ഞെരിച്ചുകൊന്നു

പാട്ടു പാടിയില്ല; മുസ്ളീം കൌമാരക്കാരിയെ മുസ്ളീം കുടുംബം കഴുത്തു ഞെരിച്ചുകൊന്നു ഗുജ്റന്‍വാല: പാക്കിസ്ഥാനില്‍ മുസ്ളീം കുടുംബത്തെ പാട്ടുപാടി സന്തോഷിപ്പിക്കുവാന്‍ കഴിയാത്തതിന് ക്രിസ്ത്യന്‍ കൌമാരക്കാരി പെണ്‍കുട്ടിയെ മുസ്ളീം കുടുംബാംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ച് പിതാവിന്റെ കണ്‍മുമ്പില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

Jun 20, 2018 - 20:27
 0
പാക്കിസ്ഥാനില്‍ മുസ്ളീം കുടുംബത്തെ പാട്ടുപാടി സന്തോഷിപ്പിക്കുവാന്‍ കഴിയാത്തതിന് ക്രിസ്ത്യന്‍ കൌമാരക്കാരി പെണ്‍കുട്ടിയെ മുസ്ളീം കുടുംബാംഗങ്ങള്‍ ക്രൂരമായി മര്‍ദ്ദിച്ച് പിതാവിന്റെ കണ്‍മുമ്പില്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.

ജ്റന്‍വാല ജില്ലയിലെ കമോങ്കിയിലെ താമസക്കാരനായ സലാമത് മസിയുടെ (45) മകള്‍ കെയ്നത് സലാമത് (17) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. മകളുടെ കൊലപാതകത്തിനെതിരെ സലാമത് മെയ് 6-ന് പോലീസില്‍ പരാതി നല്‍കി. മുഹമ്മദ് ആസിഫ് (36) എന്ന ആളുടെ വീട്ടിലെ വീട്ടുവേലക്കാരിയായിരുന്നു കെയ്നത്ത്. സംഭവ ദിവസം സലാമതും മറ്റൊരു ബന്ധുവും കെയ്നത്തിനെ കാണുവാനായി മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോഴാണ് ഭീകരമായ രംഗം കാണുവാനിടയായത്.

കെയ്നത്തിനോട് മഹമ്മദിന്റെ വീട്ടുകാര്‍ സന്തോഷത്തിനായി ഒരു പാട്ടു പാടാന്‍ ആവശ്യപ്പെട്ടു. ഇതിനു സാധിക്കാതെ വന്ന പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും കൈയ്യും കാലുകളും ബലമായി പിടിച്ചുവെച്ച് കയറെടുത്ത് കഴുത്തില്‍ മുറുക്കുകയുമായിരുന്നു. ഒടുവില്‍ പെണ്‍കുട്ടി മരിച്ചു.

ഉടന്‍തന്നെ പിതാവും ബന്ധുവും പെണ്‍കുട്ടിയെ ഗുജ്റന്‍വാല സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കയറു മുറുക്കി മുറിഞ്ഞതിന്റെ പാടുകള്‍ കണ്ടെത്തി.

കൊലപാതകത്തില്‍ മുഹമ്മദ് അസീഫ്, ബന്ധുക്കളായ മുഹമ്മദ് കഷിഫ്, മുഹമ്മദ് താരിഖ്, മുഹമ്ദ് ഇസ്മായില്‍ ‍, മുഹമ്മദ് ആസിഫിന്റെ ഭാര്യയും മറ്റൊരു സ്ത്രീയും എന്നിവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കെയ്നത് 11 വയസു മുതല്‍ ഈ വീട്ടില്‍ ജോലിക്കു നില്‍ക്കുകയാണ്. കെയ്നത്തിന്റെ വീട്ടില്‍നിന്നും 15 മിനിറ്റു മാത്രം നടന്നാല്‍ മതി മുഹമ്മദ് അസീഫിന്റെ വീട്ടിലേക്ക്.