ക്രൈസ്തവ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് നൈജീരിയന്‍ പ്രസിഡന്റിനോട് ട്രംപ്

ക്രൈസ്തവ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് നൈജീരിയന്‍ പ്രസിഡന്റിനോട് ട്രംപ് വാഷിംഗ്ടണ്‍ ‍: നൈജീരിയായില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത് എത്രയും പെട്ടന്ന് അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രിലില്‍ യു.എസ്. സന്ദര്‍ശനത്തിനെത്തിയ ബുഹാരി വൈറ്റ് ഹൌസിലെ റോസ് ഗാര്‍ഡനില്‍വച്ച് ട്രംപിനോടൊന്നിച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് പരസ്യമായി ട്രംപ് ബുഹാരിയോട് കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

May 25, 2018 - 19:48
 0
നൈജീരിയായില്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത് എത്രയും പെട്ടന്ന് അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയോട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രിലില്‍ യു.എസ്. സന്ദര്‍ശനത്തിനെത്തിയ ബുഹാരി വൈറ്റ് ഹൌസിലെ റോസ് ഗാര്‍ഡനില്‍വച്ച് ട്രംപിനോടൊന്നിച്ച് നടത്തിയ പത്ര സമ്മേളനത്തിലാണ് പരസ്യമായി ട്രംപ് ബുഹാരിയോട് കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

നൈജീരിയയുടെ വടക്കു കിഴക്കന്‍ പ്രവിശ്യകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 10,000 ക്രൈസ്തവര്‍ മുസ്ളീം തീവ്രവാദികളുടെയും മതമൌലിക വാദികളുടെയും ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഇത് ഗൌരവമായി എടുക്കേണ്ട കാര്യമാണെന്ന് ട്രംപ് ഓര്‍പ്പിച്ചു.

ക്രൈസ്തവരെ രാത്രിയുടെ മറവില്‍ വീടുകള്‍ കയറി വെടിവെച്ചും, വെട്ടിയും, കുത്തിയും കൊലപ്പെടുത്തുക, മാരകമായ മുറിവേല്‍പ്പിക്കുക, ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുക, നിര്‍ബന്ധിച്ച് മതം മാറ്റുക, ആരാധനാലയങ്ങളും, വീടുകളും, സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുക എന്നിവ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ക്രൈസ്തവരുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കുകയും, സംരക്ഷണം ഏര്‍പ്പെടുത്തുകയും വേണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഇസ്ളീമിക ഭീകര സംഘടനയായ ബോക്കോഹറാമും, ഫുലാനി മുസ്ളീം ഗോത്ര വിഭാഗ മതമൌലിക വാദികളുമാണ് ആക്രമണത്തിനു മുമ്പന്തിയില്‍ നില്‍ക്കുന്നത്.

ധാരാളം മുസ്ളീങ്ങള്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു കടന്നു വരുന്നതില്‍ എതിര്‍പ്പുള്ളവരാണ് ആക്രമിക്കുന്നത്. സംഘടിത ശക്തിയായി ക്രൈസ്തവരെ രാജ്യത്തുനിന്ന് ഉന്മൂലനം വരുത്തുവാനാണ് ശ്രമിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0