യു .പി. ഫ് ഫുജൈറ സംഗീത നിശ: വിശ്വാസികൾക്ക് ആത്മസമർപ്പണ വേദിയായി

തീവ്രാനുഭവങ്ങളുടെ നീറും വേളയിൽ ഭക്തന്മാർ എഴുതി അനേകർക്ക് ആത്മീയ ചൈതന്യം പകർന്ന പാടിപതിഞ്ഞ ഗാനങ്ങൾ വിശ്വാസികൾക്ക് ആത്മസമർപ്പണ വേദിയായി.

Jun 20, 2018 - 20:07
 0

തീവ്രാനുഭവങ്ങളുടെ നീറും വേളയിൽ ഭക്തന്മാർ എഴുതി  അനേകർക്ക് ആത്മീയ ചൈതന്യം പകർന്ന പാടിപതിഞ്ഞ  ഗാനങ്ങൾ വിശ്വാസികൾക്ക്  ആത്മസമർപ്പണ വേദിയായി.     യു.എ.ഇ യിൽ പെന്തെെക്കോസ്ത് സഭാ സ്ഥാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി

യു .പി. ഫ് ഫുജൈറ സംഘടിപ്പിച്ച

സംഗീത നിശയാണ് വിശ്വാസികൾക്ക് ആത്മീയ ചൈതന്യം പകർന്നത്..

യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്  ( ഈസ്റ്റേൺ റീജിയൻ യു .എ .ഇ ) ആഭിമുഖ്യത്തിൽ നടന്ന സംഗീതനിശയ്ക്ക്   സംഗീത സംവിധായകനും, ഗാന രചയിതാവും, ക്രൈസ്തവ ഭക്തി ഗായകനുമായ ആമച്ചൽ പവിത്രൻ, യു . എ. ഇ എൻലൈറ്റൻ സഭ പാസ്റ്ററും, ഗായകനുമായ രാജേഷ് വക്കം  എന്നിവർ  നേതൃത്വം നല്കി.

  ഫുജൈറ അൽ ഹേൽ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ  നടന്ന സമ്മേളനത്തിൽ  യു. എ .ഇ ലെ  ഗായകനും കീ ബോർഡിസ്റ്റുമായ സജയൻ ബാബു, ഗായകൻ മാത്യു വർഗിസ്  എന്നിവരും പങ്കെടുത്തു.

പാസ്റ്റർ അനിൽകുമാർ (തിരുവനന്തപുരം) പ്രസംഗിച്ചു.

യു .എ .ഇ   കിഴക്കൻ തീര മേഖലയിൽപെട്ട  പതിനഞ്ചോളം  പെന്തകോസ്ത് സഭകളുടെ ഐക്യ വേദിയായ  യു .പി . ഫ്  (ഫുജൈറ)  പെന്തകോസ്ത് സഭകൾ യു . എ .ഇ യിൽ കഴിഞ്ഞ വർഷങ്ങളിൽ ഒട്ടേറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു..
യു .പി . ഫ്  പ്രസിഡന്റ്   പാസ്റ്റർ ജെയിംസ് ഈപ്പൻ, വൈസ്  പ്രസിഡന്റ്  പാസ്റ്റർ  എം .വി സൈമൺ, സെക്രട്ടറി ഡഗ്ളസ് ജോസഫ്,  പാസ്റ്റർമാരായ ഷാജി  അലക്സാണ്ടർ,  രാജേഷ് വക്കം എന്നിവരാണ് നേതൃത്വം നല്കിയത്