ദാനിയേല്‍ പ്രവചനം നിറവേറുന്നു; "യൂറോപ്യന്‍ സൈന്യം" എന്ന ആശയവുമായി ഫ്രാന്‍സും ജര്‍മ്മനിയും;

യൂറോപ്യന്‍ സൈന്യം" എന്ന ആശയവുമായി ഫ്രാന്‍സും ജര്‍മ്മനിയും; ദാനിയേല്‍ പ്രവചനം നിറവേറുന്നു പാരീസ്: ‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയം മുന്നോട്ടുവച്ച് ഫ്രാന്‍സ്, പിന്തുണയുമായി ജര്‍മ്മനി. 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ദാനിയേല്‍ പ്രവാചകന്‍ വിളിച്ചു പറഞ്ഞ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന അന്ത്യകാല സംഭവങ്ങളുടെ രാഷ്ട്രീയ ലക്ഷണങ്ങളുടെ തുടക്കമാണിതെന്ന്

Jul 22, 2018 - 00:00
 0
ദാനിയേല്‍ പ്രവചനം നിറവേറുന്നു; "യൂറോപ്യന്‍ സൈന്യം" എന്ന ആശയവുമായി ഫ്രാന്‍സും ജര്‍മ്മനിയും;

‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയവുമായി ഫ്രാന്‍സും ജര്‍മ്മനിയും; ദാനിയേല്‍ പ്രവചനം നിറവേറുന്നു. ‘യൂറോപ്യന്‍ സൈന്യം’ എന്ന ആശയം മുന്നോട്ടുവച്ച് ഫ്രാന്‍സ്, പിന്തുണയുമായി ജര്‍മ്മനി.  2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ദാനിയേല്‍ പ്രവാചകന്‍ വിളിച്ചു പറഞ്ഞ ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന അന്ത്യകാല സംഭവങ്ങളുടെ രാഷ്ട്രീയ ലക്ഷണങ്ങളുടെ തുടക്കമാണിതെന്ന് വിശുദ്ധ ബൈബിള്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ മുന്നോട്ടുവച്ച് ആശയമാണ് യൂറോപ്യന്‍ സൈന്യം. ഇതിനു പരിപൂര്‍ണ പിന്തുണ അറിയിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലയും രംഗത്തു വന്നതാണ് ബൈബിള്‍ പ്രവചനം നിറവേറാന്‍ പോകുന്നു എന്ന യാഥാര്‍ത്ഥ്യം ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളിലെ സൈനിക ഉദ്യോഗസ്ഥരെ കൂട്ടിച്ചേര്‍ത്ത് ഒരു സൈനിക വ്യൂഹം ഒരുക്കുക എന്നതാണ് ഇമ്മാനുവേല്‍ മക്രോണ്‍ മുന്നോട്ടുവച്ച ആശയം. ആവശ്യഘട്ടങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെവിടെയും തന്ത്രപരമായ ഇടപെടല്‍ നടത്താന്‍ ഉദ്ദേശ്യം വച്ചുള്ളതാണ് ‘യൂറോപ്യന്‍ സൈന്യം’. ഇതു സംബന്ധിച്ച് നേരത്തെതന്നെ ഫ്രാന്‍സും ജര്‍മ്മനിയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരന്നില്ല. എന്നാല്‍ യൂറോപ്യന്‍ സൈന്യം എന്ന ആശയവുമായി ഇരു രാജ്യങ്ങളും പ്രത്യക്ഷ നടപടികളുമായി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ബൈബിളില്‍ ദാനിയേല്‍ പ്രവാചകന്‍ ഇതിനെക്കുറിച്ച് പ്രവചിച്ചിരുന്നു. അന്ത്യകാലത്ത് പൌരാണിക റോമാ സാമ്രാജ്യം പുനരാവിര്‍ഭവിക്കുമെന്നു പ്രവചിച്ചിരുന്നു. (ദാനിയേല്‍ 2,7 അദ്ധ്യായങ്ങള്‍ ‍). ദാനിയേല്‍ കണ്ട ദര്‍ശനത്തിലെ സാമ്രാജ്യ ബിംബത്തിലെ പത്തു വിരലുകളും ഘോര മൃഗത്തിന്റെ പത്തു കൊമ്പുകളും ഇതിനെ ചൂണ്ടിക്കാണിക്കുന്നു. ഈ പത്തു രാജ്യങ്ങളില്‍നിന്നും എതിര്‍ക്രിസ്തു എഴുന്നേല്‍ക്കുമെന്നാണ് സാദ്ധ്യത കല്‍പ്പിക്കുന്നത്. പഴയ റോമന്‍ സാമ്രാജ്യം തകര്‍ന്നു തരിപ്പണമായി. പൌരസ്ത്യ ദേശമെന്നും, പാശ്ചാത്യ ദേശമെന്നും രണ്ടായി വിഭജിക്കപ്പെട്ടു. പൌരസ്ത്യ ശക്തികളുടെ നേതൃത്വത്തിനു റഷ്യയും ചൈനയും മത്സരിക്കുകയാണ്.

പാശ്ചാത്യ ശക്തികളുടെ നേതൃത്വം അമേരിക്കയ്ക്കുമാണ്. സൈനികമായും സാമ്പത്തികമായും ജനസംഖ്യാപരമായുമെല്ലാം പാശ്ചാത്യ ശക്തികളോടു കിടപിടിക്കുവാന്‍ തക്കവണ്ണം പൌരസ്ത്യ ശക്തികള്‍ വളര്‍ന്നു കഴിഞ്ഞു. വെളിപ്പാടു പുസ്തകത്തില്‍ ‘രാജാക്കന്മാര്‍ക്കു വഴി ഒരുക്കേണ്ടതിനു’…. (വെളി 16:12) എന്നുള്ള പ്രസ്താവന കാണുന്നു. എതിര്‍ ക്രിസ്തുവിന്റെ 7 വര്‍ഷത്തെ ഭരണത്തില്‍ യഹൂദ ജനം പീഢനത്താല്‍ നിലവിളിക്കുമ്പോള്‍ അവസാന ഘട്ടത്തില്‍ യഹൂദ ജനത്തിന്റെ രക്ഷയ്ക്കായി അവരുടെ വാഗ്ദത്ത മിശിഹായായ യേശുക്രിസ്തു തന്റെ സഭയും സ്വര്‍ഗ്ഗീയ ദൂതന്മാരുമായി യെരുശലേമിനു കിഴക്കുള്ള ഒലിവു മലയില്‍ പ്രത്യക്ഷനാകും. (സെഖ. 14:4). ഇതിനെതിരെ പിശാചും എതിര്‍ക്രിസ്തുവും കള്ളപ്രവാചകനുമടങ്ങുന്ന സാത്താന്യ കൂട്ടുകെട്ടുകള്‍ യേശുക്രിസ്തുവിനെയും സ്വര്‍ഗ്ഗീയ സേനകളെയും, യിസ്രായേലിനെയും സര്‍വ്വ ശക്തിയുമുപയോഗിച്ച് നേരിടാന്‍ സന്നദ്ധരാകും.

അത് ഒരു മഹായുദ്ധത്തിനു വഴി ഒരുക്കും. മെഗിദ്ദോ താഴ്വരയില്‍ വച്ചു നടക്കുന്ന യുദ്ധത്തിനു ഹര്‍മ്മഗദ്ദോന്‍ യുദ്ധമെന്നാണ് അറിയപ്പെടുക. ഭൂലോകത്തിന്റെ നാലു ദിക്കുകളില്‍നിന്നുമുള്ള രാജ്യങ്ങളിലെ സൈന്യം ഹര്‍മ്മഗദ്ദോനില്‍ അണി നിരക്കും.

പുരാതന റോമാ സാമ്രാജ്യത്തിലെ 10 രാഷ്ട്ര സഖ്യ സേനകള്‍ പടിഞ്ഞാറുനിന്നും അതായത് ഇപ്പോഴത്തെ ഫ്രാന്‍സ്, ജര്‍മ്മനി, ഹോളണ്ട്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളും, വടക്കുനിന്നും റഷ്യയും സഖ്യ സേനകളും എത്തും. യൂഫ്രട്ടീസിനു കിഴക്കുനിന്നും ഏഷ്യന്‍ ശക്തികളായ ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും പങ്കു ചേരും. തെക്കുനിനന്നു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഖ്യ സേനയും വരും. നാലു ദിക്കില്‍നിന്നുമുള്ള ശക്തന്മാരായ സേനാവിഭാഗങ്ങള്‍ സംയുക്തമായി യേശുക്രിസ്തുവിനോടും, സ്വര്‍ഗ്ഗീയ സേനയോടും, യിസ്രായേലിനോടുമായി ഏറ്റുമുട്ടുന്ന അതിഭീകര സംഭവം അന്നു ഹര്‍മ്മഗദ്ദോനില്‍ സംഭവിക്കും. (സെഖ. 12:2,3, 14:2,3), (വെളി.16:14, 7:14, 19:11-21).

അങ്ങനെ എതിര്‍ ക്രിസ്തുവും സേനകളും ദാരുണമായി പരാജയപ്പെടുകയും എതിര്‍ക്രിസ്തുവും കള്ളപ്രവാചകനും യുദ്ധത്തടവുകാരായി പിടിക്കപ്പെടുകയും ക്രിസ്തു അവരെ ന്യായം വിധിച്ച് ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയിലേക്ക് ജീവനോടെ തള്ളിയിടും (വെളി. 19:20). പഴയ പാമ്പായ പിശാചിനെ ആയിരം വര്‍ഷത്തേക്ക് അഗാധകൂപത്തില്‍ അടച്ചു മുദ്രയിടുകയും ചെയ്യും. (വെളി. 20:1-9).

പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ ആധുനിക പതിപ്പായ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇപ്പോഴത്തെ ഐക്യ നീക്കങ്ങള്‍ ദൈവമക്കള്‍ ശ്രദ്ധയോടെ ഗ്രഹിച്ച് ദൈവഭക്തരായി ജീവിക്കുക. യൂറോപ്യന്‍ സൈന്യത്തിന്റെ രൂപീകരണത്തെക്കുറിച്ചു രാഷ്ട്രങ്ങള്‍ ചിന്തിക്കുമ്പോള്‍ ദൈവമക്കളായ നാം ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. നമ്മുടെ കര്‍ത്താവ് വേഗം വരും, തന്റെ സഭയെ ചേര്‍ക്കുവാന്‍ ‍. അതിനായി നമുക്ക് ഒരുങ്ങാം ആമേന്‍ ‍.