യിസ്രായേലില്‍ യെഹൂദ-ക്രിസ്ത്യന്‍ വേദി; ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി രൂപംകൊണ്ടു
യിസ്രായേലില്‍ യെഹൂദ-ക്രിസ്ത്യന്‍ വേദി; ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി രൂപംകൊണ്ടു യെരുശലേം: യിസ്രായേലില്‍ യെഹൂദ ക്രിസ്ത്യന്‍ ഐക്യ കൂട്ടായ്മ വിളിച്ചോതി ആദ്യ രാഷ്ട്രീയ പാര്‍ട്ടി പിറവികൊണ്ടു. ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി എന്ന പേരില്‍ രജിസ്ട്രേഷന്‍ ലഭിച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് യഹൂദന്മാരും-ക്രൈസ്തവരുമായുള്ള ഐക്യത്തിന്റെ പൊതു വേദിയായി
യിസ്രായേലില്‍ യെഹൂദ-ക്രിസ്ത്യന്‍ വേദി; ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി രൂപംകൊണ്ടു
യെരുശലേം: യിസ്രായേലില്‍ യെഹൂദ ക്രിസ്ത്യന്‍ ഐക്യ കൂട്ടായ്മ വിളിച്ചോതി ആദ്യ രാഷ്ട്രീയ പാര്‍ട്ടി പിറവികൊണ്ടു.
ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി എന്ന പേരില്‍ രജിസ്ട്രേഷന്‍ ലഭിച്ചു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ സാന്നിദ്ധ്യമറിയിച്ചുകൊണ്ട് യഹൂദന്മാരും-ക്രൈസ്തവരുമായുള്ള ഐക്യത്തിന്റെ പൊതു വേദിയായി ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി മാറുമെന്ന് സ്ഥാപകന്‍ ഡെന്നീസ് അവി ലിപ്കിന്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം പാര്‍ട്ടീസ് ഓഫ് യിസ്രായേലി മിനിസ്ട്രീസ് ഓഫ് ജസ്റ്റിസ് രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചതായി ഡെന്നീസ് അറിയിച്ചു. അമേരിക്കയിലെ സുവിശേഷ വിഹിത സഭയുടെ അറിയപ്പെടുന്ന പ്രസംഗകനാണ് ന്യുയോര്‍ക്ക് സ്വദേശിയായ ഡെന്നീസ്.
ഇദ്ദേഹം രണ്ടു പതിറ്റാണ്ടിലേറെയായി മാ അലേ അദുവിവിലെ കേദാര്‍ സമൂഹത്തിനിടയില്‍ താമസിച്ചു വരികയാണ്.
കഴിഞ്ഞ 2000 വര്‍ഷത്തിനിടിയില്‍ യഹൂദന്മാരും ക്രൈസ്തവരും തമ്മില്‍ കടുത്ത വൈരം പുലര്‍ത്തി വരികയായിരുന്നു. എന്നാല്‍ അന്ത്യകാലത്ത് പുതിയ മാറ്റം സംഭവിച്ചു. ഇരുകൂട്ടരും സൌഹൃദ പാതയിലാണ്.
ഇനി യഹൂദന്മാരും ക്രൈസ്തവരും തമ്മില്‍ സ്നേഹത്തിന്റെയും ഐക്യതയുടെയും പാതയില്‍ ഒരുമിച്ചു ഒരു വേദിയില്‍ പ്രവര്‍ത്തിക്കുകയാണ് പുതിയ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് ഡെന്നീസ് പറഞ്ഞു. ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടിക്ക് പാശ്ചാത്യരുടെ അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു.
അതോടൊപ്പം പഴയ സോവിയറ്റ് യൂണിയനില്‍നിന്നും 30% വരുന്ന കുടിയേറ്റക്കാരും യിസ്രായേലില്‍ ഉണ്ട്. അവരുടെ പിന്തുണയുമുണ്ടാകുമെന്നും പുതിയ പാര്‍ട്ടി യിസ്രായേല്‍ രാഷ്ട്രത്തിനു പുതിയ കരുത്തു പകരുമെന്നും ഡെന്നീസ് അഭിപ്രായപ്പെടുന്നു.
ബൈബിള്‍ ബ്ളോക്ക് പാര്‍ട്ടി ഹീബ്രുവില്‍ ഗുഷ് ഹടനാച്ചി എന്നാണ്. 1990 മുതല്‍ ഡെന്നീസ് യു.എസിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും യഹൂദ സിന്നഗോഗുകളിലും അദ്ധ്യാപകനായ സേവനം അനുഷ്ഠിച്ചു തുടങ്ങി. പിന്നീട് യഹൂദ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും 3 വര്‍ഷത്തെ എം.എ. ഡിഗ്രിയും കരസ്ഥമാക്കി.
യു.എസ്., കാനഡ, മെക്സിക്കോ, യു.കെ., നോര്‍വേ, ഫിന്‍ലാന്റ്, ഹോളണ്ട്, ബല്‍ജിയം, സ്വിറ്റ്സര്‍ലാന്റ്, ഗ്രീസ്, റഷ്യ, ആസ്ട്രേലിയ, പോളണ്ട് തുടങ്ങിയ രാഷ്ട്രങ്ങളിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും യഹൂദ സിന്നഗോഗുകളിലും പ്രസംഗിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.