ഉത്തര കൊറിയയുടെ മനംമാറ്റം: 3 അമേരിക്കന്‍ ക്രൈസ്തവരെ മോചിപ്പിച്ചു

ഉത്തര കൊറിയയുടെ മനംമാറ്റം: 3 അമേരിക്കന്‍ ക്രൈസ്തവരെ മോചിപ്പിച്ചു വാഷിംഗ്ടണ്‍ ‍: ഉത്തര കൊറിയ-ദക്ഷിണ കൊറിയ ഭരണാധികാരികളുടെ സംയുക്ത കൂടിക്കാഴ്ചയുടെ വന്‍ വിജയത്തിനുശേഷം ഉത്തര കൊറിയ അമേരിക്കയുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനുള്ള ശ്രമം തകൃതിയായി നടക്കുന്നതിനിടെ ഉത്തര കൊറിയയില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അമേരിക്കന്‍ പൌരത്വമുള്ള ദക്ഷിണ കൊറിയക്കാരായ പാസ്റ്ററേയും മറ്റു രണ്ടു ക്രൈസ്തവരെയും മോചിപ്പിച്ചു.

Jun 12, 2018 - 19:48
 0
ഉത്തര കൊറിയ-ദക്ഷിണ കൊറിയ ഭരണാധികാരികളുടെ സംയുക്ത കൂടിക്കാഴ്ചയുടെ വന്‍ വിജയത്തിനുശേഷം ഉത്തര കൊറിയ അമേരിക്കയുമായുള്ള ബന്ധം ഊട്ടി
ഉറപ്പിക്കുവാനുള്ള ശ്രമം തകൃതിയായി നടക്കുന്നതിനിടെ ഉത്തര കൊറിയയില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അമേരിക്കന്‍ പൌരത്വമുള്ള ദക്ഷിണ കൊറിയക്കാരായ പാസ്റ്ററേയും മറ്റു രണ്ടു ക്രൈസ്തവരെയും മോചിപ്പിച്ചു.

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിംങ് ജോങ് ഉന്നിനെ സന്ദര്‍ശിച്ചു മടങ്ങിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നാട്ടില്‍ എത്തുന്നതിനു മുമ്പായി തന്നെ 3 യു.എസ്. പൌരന്മാരെയും ഉത്തര കൊറിയ മോചിപ്പിച്ച വാര്‍ത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പോംപിയോ ഉത്തര കൊറിയ സന്ദേര്‍ശിച്ചത്. പ്രസിഡന്റ് ട്രംപും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിംങ് ജോങ് ഉന്നും തമ്മില്‍ നടത്തുവാന്‍ പോകുന്ന നേരിട്ടുള്ള സൌഹൃദ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായുള്ളതായിരുന്നു പോംപിയോയുടെ സന്ദര്‍ശനം.

മൂന്നു വര്‍ഷത്തിലേറെയായി ഉത്തര കൊറിയന്‍ ജയിലില്‍ കഴിഞ്ഞിരുന്ന കിം ഡോങ്-ചല്‍ ‍, 1 വര്‍ഷമായി കഴിയുന്ന കിംങ് സാങ്-ഡക്, കിംങ് ഹാക്-സോംങ് എന്നിവര്‍ക്കാണ് മോചനം ലഭിച്ചത്. ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനായിരുന്നു തടവില്‍ പാര്‍പ്പിച്ചത്.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ഉത്തര കൊറിയയിലെ ജയിലുകളിലും ലേബര്‍ ക്യാമ്പുകളിലുമായി 50,000 ക്രൈസ്തവര്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.