സുവിശേഷം പങ്കുവെയ്ക്കൂ!...യു.എസ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍മാരോട്
യു.എസ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍മാരോട്; സുവിശേഷം പങ്കുവെയ്ക്കൂ! വാഷിംഗ്ടണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പാസ്റ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച കോണ്‍ഫ്രന്‍സില്‍ ശക്തമായി പരഞ്ഞു; “യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കൂ!”. സദസില്‍ കൂടിയിരുന്ന പാസ്റ്റര്‍മാര്‍ ഹാര്‍ഷാരവത്തോടെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പ്രതികരിച്ചത്.
“യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കൂ!”. സദസില്‍ കൂടിയിരുന്ന പാസ്റ്റര്‍മാര്‍ ഹാര്‍ഷാരവത്തോടെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പ്രതികരിച്ചത്. മെയ് 25ന് ഫാമിലി റിസേര്‍ച്ച കൌണ്‍സില്‍ വാഷിംഗ്ടണിലെ ഹിയാട്ട് റീജന്‍സി ക്യാപിറ്റല്‍ ഹില്ലില്‍ സംഘടിപ്പിച്ച വാച്ച് മാന്‍ ഓണ്‍ ദ വാള്‍ കോണ്‍ഫ്രന്‍സിലാണ് പ്രഭാഷണം നടത്തിയത്.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സുവിശേഷത്തോട് എത്രമാത്രം കൂറു പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കിക്കൊടുക്കുകയായിരുന്നു മൈക്ക് പെന്‍സിന്റെ പ്രസംഗത്തിലൂടെയുണ്ടായത്. സുവാര്‍ത്ത പ്രസംഗിക്കുന്നതില്‍ ശ്രദ്ധാലുക്കളാകണം, അതിനു പ്രത്യേക സമയങ്ങളില്ല. സമയത്തും അസമയത്തും പ്രസംഗിക്കുവാന്‍ കഴിയണം.
പെന്‍സ് തന്റെ 40 വര്‍ഷം മുമ്പുള്ള അനുഭവവും പങ്കുവെയ്ക്കുകയുണ്ടായി. ഒരു സംഘം ആളുകള്‍ തുടര്‍ച്ചയായി തന്നോടു സുവിശേഷം പങ്കുവെയ്ക്കുമായിരുന്നു. അത് യേശുക്രിസ്തുവിന്റെ അടുക്കലേക്കു കടന്നു വന്നു സമര്‍പ്പിക്കുവാനുള്ള അവസരമാണുണ്ടാക്കിയത്.
എന്റെ ജീവിതം കര്‍ത്താവിനുവേണ്ടി സമര്‍പ്പിച്ചു. അതുപോലെ സുവിശേഷം പങ്കുവെച്ചാല്‍ ജീവിതത്തിനു മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഞാന്‍ അമേരിക്കയുടെ ഭരണ സിരാകേന്ദ്രത്തിന്റെ പ്രധാന വ്യക്തികളിലൊരാളാണെന്നു കരുതി അഹങ്കരിക്കുന്നില്ല, പാസ്റ്റര്‍മാരോടായി പെന്‍സ് പറഞ്ഞു.