പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് നോക്കൗട്ട് ലെവലിന് ഉജ്ജ്വല തുടക്കം

പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് നോക്കൗട്ട് ലെവൽ ന് ആവേശകരമായ തുടക്കം. നാൽപ്പത് പേരെ കണ്ടെത്താനുള്ള എഴുത്ത് പരീക്ഷയിൽ വിവിധ എമിറേറ്റുകളിൽ നിന്നും വിശ്വാസികൾ പങ്കെടുത്തു.

May 14, 2018 - 20:04
 0

ഷാർജ: പിവൈപിഎ യുഎഇ റീജിയൻ മെഗാ ബൈബിൾ ക്വിസ് നോക്കൗട്ട് ലെവൽ ന് ആവേശകരമായ തുടക്കം. നാൽപ്പത് പേരെ കണ്ടെത്താനുള്ള എഴുത്ത് പരീക്ഷയിൽ വിവിധ എമിറേറ്റുകളിൽ നിന്നും വിശ്വാസികൾ പങ്കെടുത്തു. ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം നിർവഹിച്ചു. പിവൈപിഎ റീജിയൻ പ്രസിഡന്റ് പാസ്റ്റർ പി എം ശാമുവേൽ അധ്യക്ഷത വഹിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ്, ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഗർസീം പി. ജോൺ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ രാജൻ ഏബ്രഹാം, പാസ്റ്റർ കെ. എസ്. ജേക്കബ് എന്നിവർ പ്രാർത്ഥന നയിച്ചു. ഷിബു മുള്ളംകാട്ടിൽ സ്വാഗതവും ജെൻസൺ മാമ്മൻ നന്ദിയും പറഞ്ഞു.
പാസ്റ്റർ സാമുവൽ ജോൺസൺ, ബ്രദർ ജോബിൻ ജോൺ, ബ്രദർ ബ്ലസ്സൺ തോണിപ്പാറ, ബ്രദർ റോബിൻ സാം മാത്യു എന്നിവർ നേതൃത്വം നൽകി.
ജൂൺ 2 ന് നടക്കുന്ന പരീക്ഷയിൽ ഫൈനൽ റൗണ്ടിലേക്ക് 5 പേരെ തിരഞ്ഞെടുക്കും. സെപ്റ്റംബർ 15 ന്  ഏഴ് റൗണ്ടുകളിലായി നടക്കുന്ന ഗ്രാൻറ് ഫിനാലക്ക് ഷാർജ വർഷിപ്പ് സെൻറർ വേദിയാകും. തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0