യെരുശലേം ദൈവാലയ കാലത്ത് ഉപയോഗിച്ചിരുന്ന നാണയ നിധികള്‍ കണ്ടെടുത്തു
യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യിസ്രായേല്‍ മക്കള്‍ ഉപയോഗിച്ചിരുന്ന വെങ്കല നാണയങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. പഴയ യെരുശലേമിലെ ടെമ്പിള്‍ മൌണ്ടിലെ തെക്കന്‍ മതിലിനു താഴെ നടത്തിയ ഖനനത്തിനിടയിലാണ് അപൂര്‍വ്വ നാണയങ്ങള്‍ കണ്ടെത്തിയത്. നാണയങ്ങളില്‍ 'മോചനവും വീണ്ടെടുപ്പും' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലത്ത് യിസ്രായേല്‍ മക്കള്‍ ഉപയോഗിച്ചിരുന്ന വെങ്കല നാണയങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു.
പഴയ യെരുശലേമിലെ ടെമ്പിള്‍ മൌണ്ടിലെ തെക്കന്‍ മതിലിനു താഴെ നടത്തിയ ഖനനത്തിനിടയിലാണ് അപൂര്‍വ്വ നാണയങ്ങള്‍ കണ്ടെത്തിയത്. നാണയങ്ങളില്‍ 'മോചനവും വീണ്ടെടുപ്പും' എന്ന് ആലേഖനം ചെയ്തിട്ടുണ്ട്.
നാണയം 1900 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യ കാലത്ത് നടന്ന യെഹൂദ വിപ്ളവത്തിന്റെ സമയത്ത് ഉപയോഗിച്ചിരുന്നവയായിരിക്കാമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷക ഡോ.എയ്ലറ്റ് മസാര്‍ അഭിപ്രായപ്പെടുന്നു.
നാണയം ബൈബിള്‍ ചരിത്രത്തില്‍ യെഹൂദന്മാര്‍ക്കുള്ള മുഖ്യ സ്ഥാനത്തെ വെളിപ്പെടുത്തുന്നതാണെന്ന് ആധുനിക യിസ്രായേലിന്റെ മൂന്നാം പുരാവസ്തു ഗവേഷക തലമുറക്കാരിയായ എയ്ലറ്റ് പറഞ്ഞു.
യെരുശലേം ദൈവാലയം നിലനിന്നിരുന്നപ്പോള്‍ എഡി 66-70 കാലത്ത് റോമന്‍ ഗവണ്മെന്റിന്റെ ഭീഷണികളില്‍നന്നും ഇവിടത്തെ യെഹൂദന്മാര്‍ ഓടിയൊളിച്ച് താമസിച്ചിരുന്നത് ഗുഹകളിലും മറ്റുമായിരുന്നു.
4 വര്‍ഷം നീണ്ടുനിന്ന യെഹൂദ വിപ്ളവകാലത്ത് യെഹൂദന്മാര്‍ കരുതിവെച്ചിരുന്ന നാണയങ്ങളായിരുന്നു ഇവ. യെഹൂദ അടയാളങ്ങളടങ്ങിയ പന, കൊളുന്ത്, ചെറുനാരങ്ങ, യിസ്രായേലിലെ ഒരുതരം ചെടി എന്നിവയുടെ രൂപങ്ങളും നാണയങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.