യുവ യഹൂദ ക്രിസ്ത്യന്‍ മിഷണറി യിസ്രായേല്‍ പ്രധാന മന്ത്രിയുടെ നവ മാധ്യമ ഉപദഷ്ടാവ്
യുവ യഹൂദ ക്രിസ്ത്യന്‍ മിഷണറി യിസ്രായേല്‍ പ്രധാന മന്ത്രിയുടെ നവ മാധ്യമ ഉപദഷ്ടാവ് ടെല്‍ അവീവ്: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സോഷ്യല്‍ മീഡിയ ഡെപ്യൂട്ടി ഉപദേഷ്ടാവ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന യുവ മിഷണറി. നെതന്യാഹു പുതിയതായി നിയമിച്ച ഹനന്യ നഫ്ത്താലി (23) യാണ് ഡെപ്യൂട്ടി ഉപദേഷ്ടാവ്. കഴിഞ്ഞയാഴ്ച നിയമിതനായ നഫ്ത്താലി അറിയപ്പെടുന്ന യിസ്രായേല്‍ അനുകൂല യൂ ട്യൂബ് ചാനല്‍ പ്രവര്‍ത്തകനാണ്. ഇതാണ് നഫ്ത്താലിയെ ബെന്യാമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തരിലൊരാളായി എത്തപ്പെടാന്‍ ഇടയായതെന്ന്
ടെല്‍ അവീവ്: യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ സോഷ്യല്‍ മീഡിയ ഡെപ്യൂട്ടി ഉപദേഷ്ടാവ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന യുവ മിഷണറി. നെതന്യാഹു പുതിയതായി നിയമിച്ച ഹനന്യ നഫ്ത്താലി (23) യാണ് ഡെപ്യൂട്ടി ഉപദേഷ്ടാവ്. കഴിഞ്ഞയാഴ്ച നിയമിതനായ നഫ്ത്താലി അറിയപ്പെടുന്ന യിസ്രായേല്‍ അനുകൂല യൂ ട്യൂബ് ചാനല്‍ പ്രവര്‍ത്തകനാണ്. ഇതാണ് നഫ്ത്താലിയെ ബെന്യാമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തരിലൊരാളായി എത്തപ്പെടാന്‍ ഇടയായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ നഫ്ത്താലിയുടെ നിയമനത്തെ യിസ്രായേലിലെ നല്ലൊരു ശതമാനം യഹൂദരും ഇഷ്ടപ്പെടുന്നില്ലത്രെ. നഫ്ത്താലിയുടെ നിയമനത്തെ നെതന്യാഹു ന്യായീകരിച്ചു. നഫ്ത്താലി യേശുവിനെ വിശ്വസിച്ചു സ്വീകരിച്ചത് അദ്ദേഹത്തിന്റെ സ്വന്ത തീരുമാനമാണ്. ഇത് സാധാരണ നടപടിയായി മാത്രം കാണുന്നു. പ്രധാനമന്ത്രി വിശദീകരിച്ചു. നഫ്ത്താലിയുടെ നിയമനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് സാധൂകരിച്ചു. നഫ്ത്താലിയുടെ നിയമനത്തെ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ മുഖ്യ ഉപദേഷ്ടാവ് ടോപസ് ലൂക്കും ന്യായീകരിച്ചു. നഫ്താലി സൂപ്പര്‍ താരമാണ്
അദ്ദേഹം യിസ്രായേല്‍ അനുകൂല നിലപാടുള്ള വ്യക്തിയാണ്. വളരെ പ്രയോജനകരമാകും. ഓരോരുത്തരുടെ സ്ഥാനങ്ങള്‍ അവരവരുടെ കഴിവാണ്. ടോപസ് അഭിപ്രായപ്പെട്ടു. ഹനാലി നഫ്ത്താലി എന്ന പേരിലുള്ള സ്വന്തം ക്രിസ്ത്യന്‍ യൂ ട്യൂബ് ചാനലിന്റെ സജീവ പ്രവര്‍ത്തകനാണിദ്ദേഹം. യിസ്രായേലിനെ അനുകൂലിച്ചും യേശുക്രിസ്തുവിന്റെ രക്ഷയും സുവിശേഷവുമൊക്കെ പങ്കുവെയ്ക്കുന്ന യിസ്രായേലിലെ പ്രമുഖ ചാനലാണ് ഇത്. നഫ്ത്താലി ഫെയ്സബുക്ക്, യൂ ട്യൂബ്, ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം തുടങ്ങിയ നവ മാദ്ധ്യമങ്ങളിലെ ജനകീയ സാന്നിദ്ധ്യമാണ് ഇദ്ദേഹം. നേരത്തെ യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മകന്റെ സ്നേഹിതനുമാണ്.
നഫ്ത്താലി താനും മാതാപിതാക്കളും കര്‍ത്താവിനെ ആരാധിക്കുന്ന സഭയിലെ സജീവ അംഗമാണ്. തന്റെ 13-ാം വയസ്സില്‍ ക്രിസ്ത്യന്‍ ഗാനങ്ങള്‍ രചിച്ചു. തുടര്‍ന്നു 15-ാം വയസ്സു മുതല്‍ സഭയില്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി വന്നു. കഡൂരി അഗ്രിക്കള്‍ച്ചറല്‍ ഹൈസ്കൂളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചശേഷം യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. യിസ്രായേലിലെ സാഫെദില്‍ ജനിച്ച നഫ്ത്താലി ബാല്യകാലത്ത് തന്റെ മാതാപിതാക്കള്‍ക്കും മൂത്ത രണ്ടു സഹോദരങ്ങള്‍ക്കും ഇളയ സഹോദരനും സഹോദരിക്കുമൊപ്പം വടക്കന്‍ ശമര്യയിലേക്കു താമസം മാറ്റി.
പിന്നീട് തിബര്യാസിനു സമീപം സ്ഥിരതാമസമാക്കി. അവിവാഹിതനാണ്. ചില ക്രിസ്ത്യന്‍ -യഹൂദ മീഡിയാകളില്‍ അവതാരകനായും എഴുത്തുകാരനായും പ്രവര്‍ത്തിച്ചു വരികയാണ്. കടുത്ത യിസ്രായേല്‍ അനുകൂല നിലപാടുകള്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായി നഫ്ത്താലിയെ നിയമിക്കാന്‍ കാരണമായി.
മെസ്സയാനിക് ജ്യൂസ് (യേശുവിനെ മിശിഹയായി അംഗീകരിച്ച്, കര്‍ത്താവിനെ ആരാധിച്ച് ജീവിക്കുന്ന യഹൂദ ക്രൈസ്തവ വിഭാഗം) യഹൂദന്മാര്‍ യേശുവിനെ yeshua എന്നാണ് വിളിക്കുന്നത്. ഇത്തരം ആയിരക്കണക്കിന് മെസ്സയാനിക യഹൂദ ക്രിസ്ത്യാനികള്‍ യിസ്രായേലിലുണ്ട്. അവര്‍ പരസ്യമായും രഹസ്യമായും കര്‍ത്താവായ യേശുക്രിസ്തുവിനെ കൈക്കൊണ്ട് ആത്മാവില്‍ ആരാധിക്കുന്നവരാണ്. ഇവര്‍ക്ക് യഹൂദ യാഥാസ്ഥികര്‍ക്കിടയില്‍ നിന്നും പലപ്പോഴും ആക്രമണങ്ങളും എതിര്‍പ്പുകളും നേരിടേണ്ടി വരുന്നുണ്ട്.
യഹൂദന്മാര്‍ തങ്ങളുടെ വാഗ്ദത്ത മശിഹായെ കാത്തിരിക്കുമ്പോള്‍ അവരുടെ ഇടയില്‍നിന്നുതന്നെ ആയിരങ്ങളാണ് ഇതുവരെ യേശുക്രിസ്തുവിനെ വാഗ്ദത്ത മശിഹായായി തിരിച്ചറിഞ്ഞു വിശ്വസിച്ച് ആരാധിക്കുന്നത്. ഇതിലൊരാളാണ് നഫ്ത്താലി. ദാനിയേലിനെ കൊട്ടാരത്തില്‍ ഉയര്‍ത്തിയതുപോലെ ദൈവം നഫ്ത്താലിയെയും ഉയര്‍ത്തിയിരിക്കുകയാണ്.