പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട കൺവെൻഷൻ ഏപ്രിൽ 9 മുതൽ
Pentecost Mission Pathanamthitta Convention from April 9th
ദി പെന്തെക്കൊസ്ത് മിഷൻ (TPM) പത്തനംതിട്ട സെൻ്റർ വാർഷിക കൺവെൻഷൻ ഏപ്രിൽ 9 വ്യാഴം മുതൽ 12 ഞായർ വരെ റ്റിപിഎം ഫെയ്ത്ത് ഹോമിന് എതിർവശമുള്ള വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ നടക്കും. ദിവസവും രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം ഉച്ചയ്ക്ക് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 5.45ന് സുവിശേഷ പ്രസംഗം, രാത്രി 10 ന് പ്രത്യേക പ്രാർഥന, ശനിയാഴ്ച 3ന് യുവജന സമ്മേളനം എന്നിവ നടക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. ഞായറാഴ്ച രാവിലെ 9 ന് പത്തനംതിട്ട സെൻററിന് കീഴിലുള്ള 15 സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷന് മുന്നോടിയായി ഏപ്രിൽ 5 ന് പത്തനംതിട്ട നഗരത്തിലൂടെ ശുഭവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സുവിശേഷവിളംബര റാലി നടത്തി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0