ദുരിതമുഖത്ത് ആശ്വാസകരങ്ങളുമായി സംസ്ഥാന പിവൈപിഎ

Jul 12, 2023 - 15:04
 0

സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ട പ്രവർത്തങ്ങളുടെ ഭാഗമായി പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ഐപിസി മുൻ അന്തർദേശീയ പ്രസിഡന്റ് ഡോ. കെ.സി. ജോൺ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു

Register free  christianworldmatrimony.com

 സംസ്ഥാന പിവൈപിഎയും കാനഡയിലെ ഹാമിൽട്ടൻ സിറ്റിയിൽ പാസ്റ്റർ ജോബിൻ പി മത്തായി നേതൃത്വം നൽകുന്ന ശാലോം ക്രിസ്ത്യൻ ഫെല്ലോഷിപ്പുമായി ചേർന്നാണ് പ്രളയ ബാധിത പ്രദേശങ്ങളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തത്. അപ്പർ കുട്ടനാട് കേന്ദ്രീകരിച്ചു നടത്തിയ ചാരിറ്റി പ്രവർത്തനങ്ങൾ ഐപിസി മുൻ അന്തർദേശീയ പ്രസിഡന്റ് ഡോ.കെ.സി. ജോൺ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇവാ. മോൻസി മാമ്മൻ അധ്യക്ഷത വഹിച്ചു.

Register free  christianworldmatrimony.com

പിവൈപിഎ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയൻ്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലിങ്കൽ  ജനറൽ കോർഡിനേറ്റർ ജോസി പ്ലാതാനത്തു, മുൻ അധ്യക്ഷൻ പാസ്റ്റർ അജു അലക്സ് എന്നിവർ പങ്കെടുത്തു. വിവിധ ഘട്ടങ്ങളിൽ ആയി നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രളയ ദുരിത മേഖലയിലെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലും തുടരുമെന്ന് സംസ്ഥാന പിവൈപിഎ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ അറിയിച്ചു

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0