ഐ.പി.സി കേരള സ്റ്റേറ്റ് മലബാർ മിഷൻ ബോർഡ് പ്രവർത്തനോദ്ഘാടനം മാർച്ച് 13 ന്

IPC Kerala State Malabar Mission board ministry inauguration on 13th March

Mar 11, 2023 - 20:48
Mar 16, 2023 - 05:21
 0

ഐ.പി.സി കേരള സ്റ്റേറ്റ് മലബാർ മിഷൻ ബോർഡ് പ്രവർത്തനോദ്ഘാടനം മാർച്ച് 13 ന് രണ്ടു  മണി മുതൽ നെന്മാറ പേഴുംപാറ ഐ.പി.സി ശാലേം സഭ ഹാളിൽ നടക്കും. ഐ.പി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസ് ഉത്ഘാടനം നിർവഹിക്കും. 
അനുഗ്രഹ പ്രാർത്ഥന ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് നിർവഹിക്കും. മുഖ്യ സന്ദേശം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിക്കും. സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് സഹോദരന്മാരായ ജോയിന്റ് സെക്രട്ടറി ജയിംസ് ജോർജ്ജ്, ട്രഷറാർ പി.എം.ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. മലബാർ മിഷൻ ബോർഡിന്റെ ചെയർമാൻ പാസ്റ്റർ ജിമ്മി കുര്യാക്കോസ്, വൈസ് ചെയർമാൻ പാസ്റ്റർ റജി ഗോവിന്ദപുരം സെക്രട്ടറി ബ്രദർ തോമസ് ജേക്കബ് കണ്ണൂർ, ട്രഷറാർ ബ്രദർ എബ്രഹാം വടക്കേത്ത് എന്നിവർ നേതൃത്വം നൽകും .

Register free  christianworldmatrimony.com

christianworldmatrimony.com

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0