ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെന്റ് ഭാരവാഹികൾ

New India Church of God Kerala State Council | ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ ഒക്ടോബർ 31 ന് സഭാകേന്ദ്രത്തിൽ നടന്ന സ്‌റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെയും സെൻ്റെർ ശുശ്രൂഷകന്മാരുടെയും മീറ്റിംഗിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി പ്രഖ്യാപിച്ചു.

Nov 4, 2022 - 19:49
Nov 4, 2022 - 19:52
 0

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് കൗൺസിൽ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളെ ഒക്ടോബർ 31 ന് സഭാകേന്ദ്രത്തിൽ നടന്ന സ്‌റ്റേറ്റ് കൗൺസിൽ അംഗങ്ങളുടെയും സെൻ്റെർ ശുശ്രൂഷകന്മാരുടെയും മീറ്റിംഗിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി പ്രഖ്യാപിച്ചു. പാസ്റ്റർ ബിനു തമ്പി ജനറൽ ചെർമാനായിട്ടുള്ള വിവിധ ഡിപ്പാർട്ട്മെൻ്റുകൾ നിലവിൽ വന്നു.

കൗൺസിൽ അംഗങ്ങളിൽ നിന്നാണ് വിവിധ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമിച്ചത്. പാസ്റ്റേഴ്സ് തോമസ് കെ. ഏബ്രഹാം, ബിജു സി. എക്സ് (മിഷൻസ്), പാസ്റ്റർ പ്രിൻസ് തോമസ് ( ചാരിറ്റി& പാസ്റ്റേഴ്സ് വെൽഫെയർ), പാസ്റ്റർ റോബിൻ ജൂലിയസ് (പ്രേയർ), പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് ച്രിൽഡ്രൻസ്), പാസ്റ്റർ ഷിബു മാത്യു ( യൂത്ത്), പാസ്റ്റേഴ്സ് ജേക്കബ് മാത്യു, ചാൾസ് ജോസഫ് ( ട്രെയ്നിങ് & ഡെവലപ്മെൻ്റ് ), പാസ്റ്റർ സുജിത് പി. എസ്, ബ്രദർ റോയി പി.എ കാഞ്ഞങ്ങാട് ( ഇൻഫർമേഷൻ ടെക്നോളജി & കമ്മ്യൂണിക്കേഷൻ), ബ്രദർ ബിജു തോമസ് ചക്കുംമൂട്ടിൽ (കൺസ്ട്രക്ഷൻ & കംപ്ലെയ്ൻസ്), സിസ്റ്റർ മറിയാമ്മ തമ്പി, ജാൻസി തോമസ്‌ (ലേഡീസ്) തുടങ്ങിയർ വിവിധ ഡിപ്പാർട്ട്മെൻ്റിന് നേതൃത്വം നല്കും.

സ്റ്റേറ്റ് കൗൺസിൽ ഉപദേശക സമിതിയിലേക്ക് സിസ്റ്റർ. മറിയാമ്മ തമ്പി , പാസ്റ്റേഴ്സ് വി. ഒ തോമസ്, റ്റി.എ തോമസ് തുടങ്ങിയവർ നിയമിതരായി. കൗൺസിൽ അംഗങ്ങളിൽ നിന്ന് 11 അംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവും നിലവിൽ വന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0