റ്റി.പി.എം തൃശ്ശൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 1 മുതൽ വിലങ്ങന്നൂരിൽ

TPM Thrissur centre convention

Jan 30, 2024 - 14:51
 0

ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ വാർഷിക കൺവൻഷൻ ഫെബ്രുവരി 1 മുതൽ 4 വരെ തൃശ്ശൂർ വിലങ്ങന്നൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവ നടക്കും.
ജനുവരി 28 ഞായറാഴ്ച വൈകിട്ട് സുവിശേഷ വിളംബര ജാഥ നടക്കും.സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് തൃശ്ശൂർ സെന്ററിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ 20 ഓളം പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗം നടക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

കൺവൻഷന് മുന്നോടിയായി തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും പരസ്യ യോഗങ്ങളും ട്രാക്ട് മിനിസ്ട്രിയും നടന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0