സൺ‌ഡേ സ്കൂൾ അധ്യാപക സെമിനാർ Enlight 2022

WME Sunday School Teachers Seminar - Enlight 2022

Oct 21, 2022 - 01:33
 0

ഡബ്ലിയു എം ഇ ദൈവസഭകളുടെ സൺ‌ഡേ സ്കൂൾ അധ്യാപക സെമിനാർ 2022 റാന്നി പി ജെ റ്റി ഹാളിൽ നടത്തപ്പെട്ടു. സൺ‌ഡേ സ്കൂൾ ഡയറക്ടർ ബ്ര: ഷാനോ പി രാജിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ദൈവ സഭകളുടെ നാഷണൽ ചെയർമാൻ ഡോ. ഒ എം രാജുക്കുട്ടി ഉത്ഘാടനം ചെയ്തു. സെമിനാർ തീം ” നമ്മുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിക്കുക ” എന്ന വിഷയത്തെ സംബന്ധിച്ചു യെശയ്യാ പ്രവചനത്തിലൂടെ “നമ്മുടെ സന്തതിയുടെ വായിൽ നിന്നും വചനം മാറി പോകരുത് എന്ന് ഡബ്ലിയു എം ഇ നാഷണൽ ചെയർമാൻ ഡോ ഒ എം രാജുക്കുട്ടി സംസാരിച്ചു.

ലേഡീസ് ഫെല്ലോഷിപ് ചെയർപേഴ്സൺ  സൂസൻ രാജുക്കുട്ടി ഈ കാലഘട്ടത്തിൽ ദൈവ വചന പഠനത്തിന്റ ആവിശ്യകതയെ കുറിച്ച് സംസാരിച്ചു. തുടർന്ന് പ്രൊഫ.ഡോക്ടർ.സുരേഷ്.എം.കെ ‘അദ്ധ്യാപകർ : നാളെയുടെ വഴികാട്ടികൾ ‘ എന്ന വിഷയത്തെ കുറിച്ചും ‘ സൈബർ ലോകവും അദ്ധ്യാപകരും ‘ എന്ന വിഷയത്തെ കുറിച്ച് അഡ്വ റെജി.പി.റ്റി യും ക്‌ളാസുകൾ എടുത്തു.

സൺ‌ഡേ സ്കൂൾ ബോർഡ് അംഗങ്ങളായ ബ്ര ഷിജി തോമസ്, ബ്ര സതീഷ് തങ്കച്ചൻ എന്നിവർ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു ക്‌ളാസുകൾ നയിച്ചു. ദുരാചാരത്തിനും അന്തവിശ്വാസങ്ങൾക്കു എതിരെയും വർധിച്ചു വരുന്ന ലഹരിഉപയോഗ തലമുറയ്ക്ക് എതിരായി യുവാക്കൾ ഒരുമിച്ച് പ്രവർത്തിക്കുവാനും സൺ‌ഡേ സ്കൂൾ അംഗങ്ങൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0