ബെംഗളുരു എഫ് ജി എ ജി ചർച്ച് 500 ദിന പ്രാർഥന സമ്മേളനം സമാപിച്ചു

പാസ്റ്റർ പോൾ തങ്കയ്യ നേതൃത്യം നൽകുന്ന ബെംഗളുരു ഇന്ദിരാ നഗറിലെ ഫുൾ ഗോസ്പൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് അസാധാരണമായ ആത്മീയ ഉണർവിന് സാക്ഷ്യം

Nov 23, 2018 - 13:57
 0
ബെംഗളുരു എഫ് ജി എ ജി ചർച്ച് 500 ദിന പ്രാർഥന സമ്മേളനം സമാപിച്ചു
ബെംഗളുരു ഫുൾ ഗോസ്പൽ എ ജി ചർച്ച് 500 ദിന പ്രാർഥനാ സമ്മേളനത്തിൽ റവ. പോൾ തങ്കയ്യ (വലത് ) പ്രസംഗിക്കുന്നു

പാസ്റ്റർ പോൾ തങ്കയ്യ നേതൃത്യം നൽകുന്ന ബെംഗളുരു ഇന്ദിരാ നഗറിലെ ഫുൾ ഗോസ്പൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് അസാധാരണമായ ആത്മീയ ഉണർവിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം ജൂലെ മൂന്നിന്  തുടക്കം കുറിച്ച പ്രാർഥന 500 ദിനങ്ങൾ പിന്നിട്ട് തുടർമാനമായ ഉണർവ്വിന്റെ പുതുചരിത്രം സൃഷ്ടിക്കുന്നു. തുടർച്ചയായ പ്രാർഥനയുടെ 500 –  ദിവസം 2018 നവംബർ 14 ന് പതിനയ്യായിരത്തിൽപരം ദൈവജനങ്ങളും ശുശ്രൂഷകന്മാരും ഒന്നിച്ച് ലിംഗരാജപുരം സെൻറ്ചാൾസ് ഗ്രൗണ്ടിൽ സമ്മേളിച്ചത് അവിസ്മരണീയമായി. അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടിവും ,കമ്മറ്റി അംഗങ്ങളും നിരവധി പ്രസ്ബിറ്റർമാരും പ്രാർഥനയിൽ പങ്കാളികളായി. പട്ടണത്തിലെ എ.ജി സഭകൾ മാത്രമല്ല മറ്റ് ക്രിസ്തീയ സഭകളും ശുശ്രൂഷകന്മാരും ഈ വേദിയിൽ ഒന്നിച്ച് ചേർന്ന് ഉണർവ്വിന്റെ 500 – ദിനം ചരിത്രത്തിലെ നിർണായക നിമിഷമാക്കി മാറ്റി. 

ദൈവം രാജ്യത്തിനു വേണ്ടി  വൻകാര്യങ്ങളെ ചെയ്യുമെന്നും പ്രാർഥനയിൽ മടുത്തു പോകാതെ ഹൃദയഭാരം ഉള്ളവരായി തീരണമെന്ന് എഫ് ജി എ ജി സഭ സ്ഥാപകനും സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ എ ജി സൂപ്രണ്ടൻറുമായ റവ.പോൾ തങ്കയ്യ പറഞ്ഞു. ” പ്രാർഥനയ്ക്കുള്ള ഏക വഴി പ്രാർഥനയിൽ തുടരുക എന്നതാണന്നും അദ്ദേഹം ഓർമിപ്പിച്ചു. പാസ്റ്റർ.സമി തങ്കയ്യയും വചന പ്രഭാഷണം നടത്തി.