വില്ലന്‍ ചുമയുടെ ശമനത്തിനു ആടലോടകം

വില്ലന്‍ ചുമയുടെ ശമനത്തിനു ആടലോടകം ആയുര്‍വേദത്തിലെയും നാട്ടുവൈദ്യത്തിലെയും പ്രധാനപ്പെട്ട ഒരു ദിവ്യ ഔഷധമാണ് ആടലോടകം. ഈ സസ്യത്തിന്റെ ഇല, പൂവ്, വേര് എന്നിവയ്ക്ക് അപാരമായ ഔഷധഗുണമുണ്ട്. ചുമ, തുമ്മല്‍ ‍, കഫക്കെട്ട്, ശ്വാസം മുട്ടല്‍ ‍, ആസ്ത്മ എന്നിവയ്ക്കും, പനി, ഛര്‍ദ്ദി, വായുക്ഷോഭം, വയറുവേദന എന്നിവയ്ക്കും ഉത്തമ ഔഷധമാണ്.

Dec 19, 2018 - 20:21
 0

ആയുര്‍വേദത്തിലെയും നാട്ടുവൈദ്യത്തിലെയും പ്രധാനപ്പെട്ട ഔഷധമാണ് ആടലോടകം.

ഈ സസ്യത്തിന്റെ ഇല, പൂവ്, വേര് എന്നിവയ്ക്ക് അപാരമായ ഔഷധഗുണമുണ്ട്. ചുമ, തുമ്മല്‍ ‍, കഫക്കെട്ട്, ശ്വാസം മുട്ടല്‍ ‍, ആസ്ത്മ എന്നിവയ്ക്കും, പനി, ഛര്‍ദ്ദി, വായുക്ഷോഭം, വയറുവേദന എന്നിവയ്ക്കും ഉത്തമ ഔഷധമാണ്.

ആടലോടകത്തിന്റെ ഇടിച്ചു പിഴിഞ്ഞ നീര് പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ശ്വാസം മുട്ടല്‍ ഇല്ലാതാകും. എത്ര പഴക്കമേറിയ പനിയും ചുമയും ആടലോടകം കഷായം പൂര്‍ണ്ണ ശമനം നല്‍കും.

ചുമ വിട്ടുമാറുവാന്‍ ആടലോടകത്തിന്റെ ഇല ചെറുതായി അരിഞ്ഞു ജീരകം പൊടിച്ചു ചേര്‍ത്തു വെയിലത്തു വെച്ചുണക്കി നാക്കിലലിയിച്ചിറക്കുക, പച്ചമഞ്ഞളും ആടലോടകത്തിന്റെ തളിരിലയും കൂട്ടിച്ചേര്‍ത്തു പുരട്ടുന്നത് ത്വക് രോഗങ്ങള്‍ക്ക് ശമനം വരുത്തും.

ആടലോടകത്തില നീരില്‍ കല്‍ക്കണ്ടവും തേനും ചേര്‍ത്ത് കഴിച്ചാല്‍ വില്ലന്‍ ചുമയ്ക്ക് ശമനമാകും. രക്ത ശ്രാവത്തെ ശമിപ്പിക്കുന്നു. രക്തത്തിലെ പ്ലേറ്റ് ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില്‍നിന്നു തയ്യാറാക്കുന്ന വാസിഡെന്‍ എന്ന മരുന്നു ഉപയോഗിക്കുന്നു.</

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0