മണിപ്പൂരിൽ ക്രൈസ്തവ ദൈവാലയങ്ങൾ തകർത്ത് അധികൃതർ

Authorities destroyed Christian temples in Manipur

Apr 14, 2023 - 16:28
Apr 15, 2023 - 15:21
 0
മണിപ്പൂരിൽ ക്രൈസ്തവ ദൈവാലയങ്ങൾ തകർത്ത് അധികൃതർ

ക്രൈസ്തവർ ബഹുഭൂരിപക്ഷം വരുന്ന മണിപ്പൂരിൽ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തതായി റിപ്പോർട്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഈസ്റ്റ് ഇംഫാൽ ജില്ലയിലാണ് സംഭവം.

അനധികൃത നിർമ്മാണം നടത്തിയെന്ന് ആരോപിച്ചാണ് സർക്കാർ നടപടി. ആദിവാസി കോളനിയിൽ സ്ഥിതി ചെയ്തിരുന്ന ദേവാലയങ്ങൾ വൻ പോലീസ് സന്നാഹത്തോടെയാണ് പൊളിച്ചത്.

കാത്തലിക് ഹോളി സ്പിരിറ്റ് ചർച്ച്, ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് മണിപ്പൂർ, തുടങ്ങിയവയാണ് അനധികൃത നിർമ്മാണമെന്നു ചൂണ്ടിക്കാട്ടി അധികൃതർ പൊളിച്ചു നീക്കിയത്. സർക്കാർ ഉത്തരവിനെ തുടർന്നു തകർത്ത ദേവാലയങ്ങളിലൊന്നു മണിപ്പൂരിലെ അതിപുരാതനമായ ക്രൈസ്തവ ദേവാലയമാണ്.

എന്നാൽ, പളളികൾ തകർത്തതിനു പിന്നാലെ നിരവധി വിശ്വാസികൾ ദേവാലയാവശിഷ്ടങ്ങൾക്കു മുന്നിൽ ഒത്തുകൂടി പ്രർത്ഥനകൾ നടത്തി. ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാർ പള്ളികൾ തകർത്തത് അപലപനീയമാണെന്നും ഇവർ കുറ്റപ്പെടുത്തി.

വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ആദിവാസി കോളനിയില്‍ പൊളിക്കല്‍ നടത്തിയത്.  സംസ്ഥാന സര്‍ക്കാരിന്റെ കുടിയൊഴിപ്പിക്കല്‍ ഉത്തരവിന്മേല്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പള്ളികള്‍ തകര്‍ത്തത്. രേഖകളുടെയും നയപരമായ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കിയതെന്ന് സുപ്രീംകോടതി പറയുന്നു. കോടതി ഉത്തരവ് പ്രകാരമാണ് പൊളിക്കുന്നതെന്ന്പറഞ്ഞ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംങ് പള്ളികള്‍ പൊളിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

മണിപ്പൂരിലെ ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളാണ്. പള്ളികള്‍ തകര്‍ക്കപ്പെട്ടതിന് ശേഷം നിരവധി വിശ്വാസികളാണ് കെട്ടിടിവശിഷ്ടങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയത്.

Register free  christianworldmatrimony.com

christianworldmatrimony.com