ചേലക്കരയിൽ വാഹനാപകടം; പാസ്റ്റർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Oct 28, 2025 - 14:20
 0
ചേലക്കരയിൽ വാഹനാപകടം; പാസ്റ്റർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തൃശൂർ പഴയന്നൂർ ദേശീയ പാതയിൽ നാട്ടിൻചിറയ്ക്ക് സമീപം ബസും കാറും കൂട്ടിയിടിച്ച് വാഹാനാപകടം. കാറിൽ സഞ്ചരിച്ച നാല് പാസ്റ്റർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഐപിസി കൊണ്ടാഴി കർമ്മേൽ സഭയിൽ നടന്ന ഐപിസി കുന്നംകുളം സെൻ്റർ ശുശ്രൂഷക സമ്മേളനത്തിൽ പങ്കെടുക്കാൻ യാത്ര ചെയ്യവേയാണ് പാസ്റ്റർമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.

പാസ്റ്റർമാരായ കെ. സാമൂവേൽ (ഐപിസി തിരുവായ), വിനോദ് ഭാസ്ക്കർ (ഐപിസി കൊടക്കൽ), ജോസഫ് ചെറിയാൻ (ഐപിസി ചാല്ലിശേരി), പി.ജെ. ഫിലിപ്പ് (ഐപിസി തിരൂർ) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0