ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഫെബ്രു.19 മുതൽ

Faith Fellowship Church General Convention

Feb 12, 2026 - 11:35
 0
ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഫെബ്രു.19 മുതൽ

ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ചിൻ്റെ 32 -മത് ജനറൽ കൺവൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 21 ശനി വരെ അടൂർ പ്ലാവിത്തറ ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ  ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ഫെയ്ത്ത് ഫെലോഷിപ്പ് ചർച്ച് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ എം. സാമുവേൽകുട്ടി ഉൽഘാടനം ചെയ്യും പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ സജോ തോണികുഴിയിൽ, പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ എന്നിവർ പ്രസംഗിക്കും. ഫെയ്ത്ത് സീയോൺ സിംഗേഴ്സ് ഗാനശുശ്രൂഷ നയിക്കും

 'ഉയരത്തിലുള്ളത് അന്വേഷിപ്പിൻ' (കൊലൊസ്യർ 3:1) എന്നതാണ് ചിന്താവിഷയം. ഫെബ്രുവരി 22 ന് ഞായറാഴ്ച രാവിലെ 8.30 മുതൽ സ്നാന ശുശ്രൂഷ നടക്കും. 10 മുതൽ നടക്കുന്ന പൊതുസഭയോഗത്തിൽ ശിശുപ്രതിഷ്ഠയും, കർത്തൃമേശയും സമാപന സമ്മേളനവും നടക്കും.

വിവരങ്ങൾക്ക്:- +919946919967, +918130622968

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0