ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി

May 8, 2024 - 15:38
 0
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ പുതിയ ശുശ്രൂഷകനായി നിയമിതനായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷിബു മാത്യു മെയ്‌ 8 ബുധനാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്നു.
കുവൈറ്റിലേക്ക് വരുന്നതിന് മുൻപ് പാസ്റ്റർ ഷിബു മാത്യു 2002 മുതൽ 2024 വരെയുള്ള 22 വർഷ കാലം അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പത്തനംതിട്ട സെക്ഷനിലെ അസംബ്ലിസ് ഓഫ് ഗോഡ് അഗപ്പേ സെൻട്രൽ ചർച്ച് കുമ്പഴ സഭാ ശുശ്രൂഷകനായി സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. ഈ 22 വർഷത്തെ ദൈവദാസന്റെ പ്രവർത്തങ്ങൾ കുമ്പഴയിലെ ദൈവജനത്തിന് വളരെ അനുഗ്രഹമായിരുന്നു. ഒരു മികച്ച സഭാ ശുശ്രൂഷകൻ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, സെക്ഷൻ പ്രസ്ബിറ്റർ തുടങ്ങിയ നിലകളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു. കർത്തൃദാസനെ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ ദൈവസഭയുടെ കമ്മിറ്റി അംഗങ്ങളും സഭാ വിശ്വാസികളും ചേർന്ന് കുവൈറ്റ്‌ എയർപോർട്ടിൽ സ്വീകരിച്ചു.