അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി എറണാകുളം ജില്ലയ്ക്ക് പുതിയ നേതൃത്വം

അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി (APA) എറണാകുളം ജില്ലയ്ക്ക് എ പി എ നാഷണൽ സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചൊവ്വാഴ്ച സി എസ് എ ഓഡിറ്റോറിയം ടി ബി ജംഗ്ഷൻ അങ്കമാലിയിൽ നടന്ന എ പി എ എറണാകുളം ജില്ല സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.
ഭാരവാഹികളായി (ഡിസ്ട്രിക്ട് പ്രസിഡന്റ്) പാ. കെ ജെ മാത്യു, പാ. ഡൊമിനിക് ബെഞ്ചമിൻ (വർക്കിംഗ് പ്രസിഡന്റ്), പാ. ജയൻ മാത്യു (വൈസ് പ്രസിഡന്റ്), പാ. ആന്റണി ആൽബി (സെക്രട്ടറി), പാ. ജുഡിയ ജോസഫ് (ജോയിന്റ് സെക്രട്ടറി), പാ. സി ജെ സാമുവേൽ (ജോയിന്റ് സെക്രട്ടറി), പാ. സോജൻ സി തോമസ് (ട്രഷറർ), പാ. പ്രേം കുമാർ സി എം (ഓർഗനൈസിങ് സെക്രട്ടറി), പാ. ജോണിക്കുട്ടി (പബ്ലിസിറ്റി), പാ. ഉദയകുമാർ (ചാരിറ്റി കൺവീനർ), പാ. shinoj കെ വി (കോ ഓർഡിനേറ്റർ), പാ. എം എം കുര്യച്ചൻ (പ്രയർ കോ ഓർഡിനേറ്റർ), പാ. രവി കുമാർ (ഇവാഞ്ചലിസം), പാ. ജോസ് പീറ്റർ (മെമ്പർ), പാ. പി ടി ജോസഫ് (മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു.
എ.പി.എ ഫൗണ്ടർ ചെയർമാൻ റെവ. കെ.പി ശശി, എ.പി.എ ജനറൽ സെക്രട്ടറി പാസ്റ്റർ ക്രിസ്ത്യൻ ജോൺ, പൊളിറ്റിക്കൽ സെക്രട്ടറി റെവ.രഞ്ജിത്ത് തമ്പി, എ.പി.എ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സണ്ണി തളിക്കോട്, എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ രാജൻ കെ പേയാട് , എ.പി.എ കേരള സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് ജില്ലാ പ്രസിഡന്റുമായ പാസ്റ്റർ കെ.ജെ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്<
What's Your Reaction?






