മ്യാൻമറിൽ പെന്തെക്കോസ്തു സഭാ മന്ദിരം ഉൾപ്പെടെ രണ്ടു സഭകൾ അഗ്നിക്കിരയാക്കി

ചിൻ സംസ്ഥാനത്തെ താൻട്ലാംഗ് നഗരത്തിൽ പെന്തെക്കോസ്ത് സഭാമന്ദിരം ഉൾപ്പെടെ രണ്ട് സഭകൾ വർഷാവസാന ദിനങ്ങളിൽ പട്ടാളം അഗ്നിക്കിരയാക്കി. കഴിഞ്ഞ ചില മാസങ്ങളിൽ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ചിൻ ലെ നിരവധി ഗ്രാമങ്ങൾ പട്ടാളസംഘം പിടിച്ചെടുത്തിരുന്നു

Jan 2, 2022 - 20:03
Jan 2, 2022 - 20:16
 0
മ്യാൻമറിൽ പെന്തെക്കോസ്തു സഭാ മന്ദിരം ഉൾപ്പെടെ രണ്ടു സഭകൾ അഗ്നിക്കിരയാക്കി

ചിൻ സംസ്ഥാനത്തെ താൻട്ലാംഗ് നഗരത്തിൽ പെന്തെക്കോസ്ത് സഭാമന്ദിരം ഉൾപ്പെടെ രണ്ട് സഭകൾ വർഷാവസാന ദിനങ്ങളിൽ പട്ടാളം അഗ്നിക്കിരയാക്കി. കഴിഞ്ഞ ചില മാസങ്ങളിൽ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ ചിൻ ലെ നിരവധി ഗ്രാമങ്ങൾ പട്ടാളസംഘം പിടിച്ചെടുത്തിരുന്നു എന്ന് ക്രിസ്ത്യൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചിൻ മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് അസംബ്ലീസ് ഓഫ് ഡോഡിൻ്റെ ഒരുസഭയും താൻ ട്ലാംഗ് അസോസിയേഷൻ ഓഫ് ബാപ്റ്റിസ്റ്റ് ചർച്ചിൻ്റെ ഒരു സഭയുമാണ് പട്ടാള സംഘം കത്തിച്ചത്. ഇതോടൊപ്പം അമ്പതോളം ഇതര കെട്ടിടങ്ങളും കത്തിനശിച്ചു.

2020 ഫെബ്രുവരിയിൽ ആങ്സാൻ സൂക്കിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യഭരണം അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതിനുശേഷം അക്രമവും കൊലപാതകവും രാജ്യത്തിൻ്റെ പലഭാഗത്തും അരങ്ങേറുകയാണ്. ബുദ്ധമത ദേശീയ വാദികളായ പട്ടാളക്കാർ ന്യൂനപക്ഷങ്ങളെ വംശഹത്യ ചെയ്യുവാൻ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണു നടത്തുന്നത് . ചില സ്ഥലങ്ങളിൽ ഭൂരിപക്ഷമുള്ള രോഹിൻഗ്യാമുസ്ലിംകളെയും കച്ചിൻ ക്രിസ്ത്യൻ വിഭാഗത്തെയും കരേന ന്യൂനപക്ഷത്തെയും ചില വർഷങ്ങളായി ആക്രമിക്കുന്നുണ്ട്.

“പട്ടാള ആക്രമണം മൂലം രാജ്യത്ത് 20 ശതമാനം ആളുകൾ അഭയാർഥികൾ ആകുകയോ മാറിപ്പോകുകയോ ചെയ്തിട്ടുണ്ട്. ഇത് അഞ്ച് ലക്ഷത്തോളം ആളുകൾ വരും ” – ചിൻ മനുഷ്യാവകാശ സംഘടനയുടെ വക്താവ് സലായ് സാ ഉക് ലിങ് പറയുന്നു.

ക്രിസ്തീയ പീഡനം രൂക്ഷമായ 60 രാജ്യങ്ങളിൽ മ്യാൻമർ പതിനെട്ടാം സ്ഥാനത്താണെന്ന് ഓപ്പൺഡോർസിൻ്റെ സർവ്വേ പറയുന്നു. പട്ടാളം ഭരണം ഏറ്റെടുത്തതിനു ശേഷം 1384 പേർ കൊല്ലപ്പെടുകയും അറുനൂറിലധികം കെട്ടിടങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്