ഐ.പി.സി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവെൻഷൻ നവം. 19 മുതൽ
ഐ.പി.സി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 19, 20,21 തീയതികളിൽ (വെള്ളി, ശനി, ഞായർ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. വെളിയാഴ്ച്ച വൈകിട്ട് 7 മണിക്ക്
ഐ.പി.സി ഓസ്ട്രേലിയ റീജിയൻ വാർഷിക കൺവെൻഷൻ നവംബർ 19, 20,21 തീയതികളിൽ (വെള്ളി, ശനി, ഞായർ) സൂം പ്ലാറ്റ്ഫോമിൽ നടക്കും. വെളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് (സിഡ്നി – മെൽബൺ സമയം) ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ തോമസ് ജോർജ്ജ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് 7 മുതൽ 9 വരെ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ഡോ. സാബു വർഗീസ് (ഹ്യൂസ്റ്റൺ), ജോ തോമസ്, വർഗീസ് എബ്രാഹാം (പാസ്റ്റർ രാജു മേത്ര) എന്നിവർ മുഖ്യപ്രസംഗകരായിരിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി, ഇവാ. ജോയൽ പടവത്ത്, കൂടാതെ ജോബിൻ ജെയിംസ്, ടോമി ഉണ്ണുണ്ണി (ഐപി സി ഓസ്ട്രേലിയ റീജിയൻ ക്വയർ) എന്നിവർ ഗാനശുശ്രൂഷ നയിക്കും. ഞായറാഴ്ച്ച വൈകീട്ട് 7 മുതൽ 9 വരെ സംയുക്ത സഭായോഗവും നടക്കും.
സൂം ഐഡി : 733 733 7777
പാസ്സ്കോഡ്: 54321
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ സജീമോൻ സഖറിയ: +61 431414352
പാസ്റ്റർ എലിയാസ് ജോൺ: +61 423804644
ഇവാ. ബിന്നി സി. മാത്യു: +61420640472