കെ.സി.സി. (KCC)വാര്‍ഷിക അസംബ്ലി അടൂരില്‍ | Kerala Council of Churches
KCC Annual Assembly at Adoor
കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (Kerala Council of Churches) (കെ.സി.സി.) വാര്‍ഷിക അസംബ്ലി ഒക്‌ടോബര്‍ 29, 30 തീയതികളില്‍ അടൂര്‍ മാര്‍ത്തോമ്മാ യൂത്ത് സെന്ററില്‍ നടക്കും. 29 രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ അധ്യക്ഷന്‍ ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കെ.സി.സി.(K.C.C) പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്ത, കെ.സി.സി. (K.C.C)വൈസ് പ്രസിഡന്റ് മാത്യൂസ് മാര്‍ സെറാഫീം എപ്പിസ്‌ക്കോപ്പ, ബിഷപ്പ് ജോസ് ജോര്‍ജ്, മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പ, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ബിഷപ്പ് സുന്ദര്‍ സിംഗ്, ബിഷപ്പ് ഡോ. ഓസ്റ്റിന്‍ എം. എ. പോള്‍, സാല്‍വേഷന്‍ ആര്‍മി ചീഫ് സെക്രട്ടറി ലെഫ്റ്റ്. കേണല്‍ ജേക്കബ് ജെ. ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിന് നിഖ്യാ വിശ്വാസ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ വിശാല എക്യുമെനിസത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ മാര്‍ത്തോമ്മാ വൈദിക സെമിനാരിയിലെ റവ. ഡോ. എ. ജോണ്‍ ഫിലിപ്പ് ക്ലാസ്സെടുക്കും.
3.30ന് നടക്കുന്ന ബിസിനസ് സെഷനില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അവതരിപ്പിക്കും. ട്രഷറര്‍ റവ. ഡോ. ടി.ഐ. ജയിംസ് ബഡ്ജറ്റ് അവതരിപ്പിക്കും. വൈകിട്ട് 5.30ന് കെ.സി.സി. പ്രതിനിധികള്‍ക്ക് പൗരാവലി നല്കുന്ന സ്വീകരണത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വെരി. റവ. ഡോ. എബ്രഹാം ഇഞ്ചക്കലോടി കോറെപ്പിസ്‌ക്കോപ്പ അധ്യക്ഷത വഹിക്കും. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ആന്റോ ആന്റണി എം.പി. മുഖ്യ സന്ദേശം നല്കും. അടൂര്‍ മുനിസിപ്പല്‍ ചെയർമാൻ മഹേഷ് കുമാർ കെ., പന്തളം മുനിസിപ്പൽ ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് ജോണ്‍, മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ഡി.കെ. ജോണ്‍, പ്രൊഫ. ഡോ. വര്‍ഗീസ് പേരയില്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉമ്മന്‍ തോമസ്, അടൂര്‍ അസംബ്ലി സെക്രട്ടറി ഡെന്നീസ് സാംസണ്‍ എന്നിവര്‍ പ്രസംഗിക്കും.
30ന് രാവിലെ 8.45ന് ബൈബിള്‍ പഠനത്തിന് ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ നേതൃത്വം നല്കും. 10ന് വിശാല എക്യുമെനിസത്തിന്റെ സമകാലിക സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫാ. ഡോ. കെ. എം. ജോര്‍ജ് ക്ലാസ്സെടുക്കും.
11.45ന് കെ.സി.സി.യുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ കെ.സി.സി. വൈസ് പ്രസിഡന്റ് ഷിബി പീറ്റര്‍ ക്ലാസ്സ് നയിക്കും. ഉച്ചയ്ക്ക് 3ന് നടക്കുന്ന സമാപന സമ്മേളനം തൊഴിയൂര്‍ സഭാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, എന്‍. ആര്‍.ഐ. കമ്മീഷന്‍ അംഗം ഡോ. മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്, കെ.സി.സി. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വെരി. റവ. ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌ക്കോപ്പ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു.
ചെയര്‍മാന്‍: ഫാ.ഡോ.എബ്രഹാം ഇഞ്ചക്കലോടി കോര്‍ എപ്പിസ്‌കോപ്പ,
ജനറല്‍ കണ്‍വീനര്‍: റവ.വിപിന്‍ സാം തോമസ്
പ്രോഗ്രാം കണ്‍വീനര്‍: ഡെന്നീസ് സാംസണ്‍,
ഫിനാന്‍സ് കമ്മിറ്റി : ചെയര്‍മാന്‍: ഫാ.ജോസഫ് സാമുവേല്‍ തറയില്‍, കണ്‍വീനര്‍: നിമേഷ് രാജ്,
മീഡിയ&പബ്ലിസിറ്റി: ചെയര്‍മാന്‍: ഫാ.അനൂപ് ജോര്‍ജ്ജ്, കണ്‍വീനര്‍: സാജന്‍ സാമുവേല്‍,
റിസപ്ഷന്‍: ചെയര്‍മാന്‍:തോമസ് മുട്ടുവേലി കോര്‍ എപ്പിസ്‌കോപ്പ, കണ്‍വീനര്‍: സുമ ജോര്‍ജ്ജ്
ഫുഡ് കമ്മറ്റി : ചെയര്‍മാന്‍: മേജര്‍ സി.എസ്.ജോസഫ്, കണ്‍വീനര്‍: സന്തോഷ് കടമ്പനാട്
അറേഞ്ച്‌മെന്റ്‌സ്: ചെയര്‍മാന്‍: ഫാ. ജോസഫ് സാമുവേല്‍, കണ്‍വീനര്‍: വര്‍ഗീസ് ജി.കുരുവിള
ദൈവം മറന്നുപോയതായി തോന്നുമ്പോൾ: ദൈവത്തിന്റെ സമയനിഷ്ഠയെക്കുറിച്ചുള്ള 4 അത്ഭുതകരമായ സത്യങ്ങൾ
4 Surprising Truths About God's Timing When You Feel Forgotten
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0