ശ്മശാനസ്ഥലത്തിനായുള്ള പോരാട്ടത്തിൽ മുംബൈയിൽ ക്രിസ്ത്യാനികൾക്ക് അനുകൂല വിധി
ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ (മുമ്പ് ബോംബെ) പരമോന്നത കോടതി നിയുക്ത ശ്മശാന സ്ഥലങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി മാറ്റുന്നതിൽ നിന്ന് താനെ മുനിസിപ്പൽ കോർപറേഷനെ വിലക്കി.
പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ, ബോംബെ ഹൈക്കോടതി ജൂലൈ 19-ന് താനെ മുനിസിപ്പൽ കോർപ്പറേഷനോട് (ടിഎംസി) "നഗര വികസന പദ്ധതിയിൽ ശ്മശാനഭൂമിയായി നിശ്ചയിച്ചിട്ടുള്ള ഭൂമി മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന്" ആവശ്യപ്പെട്ടു. നഗരത്തിലെ ഒരു കൂട്ടം ക്രിസ്ത്യാനികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
“സബർബൻ സിവിക് ബോഡി(മുനിസിപ്പൽ കോർപറേഷൻ ) പരിധിയിൽ താമസിക്കുന്ന ക്രിസ്ത്യാനികൾക്ക് ഇത് വലിയ വിജയമാണ്,” കേസിലെ പ്രധാന ഹർജിക്കാരനായ മെൽവിൻ ഫെർണാണ്ടസ് പറഞ്ഞു.
പ്രാദേശിക ക്രിസ്ത്യൻ സമൂഹം അതിന്റെ നിയുക്ത സെമിത്തേരികളിൽ പലതും "രാഷ്ട്രീയക്കാരുടെ പിന്തുണയോടെ നിർമ്മാതാക്കളും സ്വാധീനമുള്ള ആളുകളും കൈയേറിയതിനെത്തുടർന്ന്" ശ്മശാന സ്ഥലങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന്, ഒരു ക്രിസ്ത്യൻ ആക്ടിവിസ്റ്റായ ഫെർണാണ്ടസ് പറയുന്നു
മുംബൈയിൽ ഭൂമി വളരെ ചെലവേറിയതാണ്, നഗരവും അതിന്റെ പ്രാന്തപ്രദേശങ്ങളും ഭൂമാഫിയകളുടെ അനധികൃത കൈയേറ്റങ്ങൾക്ക് സാധ്യതയുണ്ട്.
അറബിക്കടലിന്റെ തീരത്തുള്ള ഏകദേശം 21 ദശലക്ഷം ആളുകളുള്ള മെഗാസിറ്റിയിൽ രാജ്യത്തെ ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകൾ ഉണ്ട്, കൂടാതെ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നു.
"ക്രിസ്ത്യാനികൾക്കായി ഉദ്ദേശിച്ചിട്ടുള്ള ശ്മശാന സ്ഥലങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുന്നതിന് സർക്കാരിൽ നിന്ന് വിവരങ്ങൾ തേടാൻ പൗരന്മാരെ അധികാരപ്പെടുത്തുന്ന ഒരു പ്രത്യേക നിയമമായ വിവരാവകാശ നിയമത്തിന് കീഴിൽ ഫെർണാണ്ടസ് ഒരു അപേക്ഷ സമർപ്പിക്കുകയും അതിനു മറുപടിയായി
10 പ്ലോട്ടുകളുടെ വിശദാംശങ്ങൾ പൗരസമിതി പങ്കിട്ടെങ്കിലും ക്രിസ്ത്യൻ സമൂഹത്തിന് കൈമാറാൻ തയ്യാറായില്ല, കാരണം അവ ഇതിനകം അനധികൃത കൈയേറ്റക്കാരും വ്യാപാര സ്ഥാപനങ്ങളും കൈയേറിയിരുന്നു. ഇതിനെതിരായി ഫെർണാണ്ടസ് ഹൈക്കോടതിയെ സമീപിച്ചു
ഹിയറിംഗിനിടെ, എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടിയുള്ള ശ്മശാന സ്ഥലങ്ങളായി നിശ്ചയിച്ചിട്ടുള്ള 19 പ്ലോട്ടുകളുടെ പട്ടിക മുനിസിപ്പൽ കോർപറേഷൻ നൽകി . എന്നിരുന്നാലും, അവയിൽ ചിലത് തങ്ങളുടെ കൈവശമില്ലെന്നും അവൈഡ് കെട്ടിടങ്ങളുൽ ചേരികളും ആണെന്നും ടിഎംസി പറഞ്ഞു.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് ആരിഫ് എസ് ഡോക്ടർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ടിഎംസിയോട് വിയോജിച്ചു, “ഈ വെളിപ്പെടുത്തലുകൾ തൃപ്തികരമല്ലെന്ന് കാണുന്നതായും ഡിവിഷൻ ബെഞ്ച് പറഞ്ഞു
“വികസന പദ്ധതിയിൽ പ്ലോട്ടുകൾ ശ്മശാന സ്ഥലമായി നിശ്ചയിച്ചുകഴിഞ്ഞാൽ, നിയുക്തമാക്കിയതല്ലാതെ മറ്റെന്തെങ്കിലും ഉപയോഗത്തിന് അവ ഉപയോഗിക്കാൻ കഴിയില്ല,” കോടതി ഉത്തരവിട്ടു.