ന്യൂ കവനന്റ് പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) കൺവൻഷൻ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ 

New Covenant Pentecostal Church Convention

Sep 24, 2025 - 17:12
Sep 25, 2025 - 11:13
 0
ന്യൂ കവനന്റ് പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) കൺവൻഷൻ  ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ 

വിക്ടോറിയ: ദി പെന്തെക്കൊസ്ത് മിഷൻ (TPM) സഭയുടെ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ന്യൂ കവനന്റ് പെന്തെക്കൊസ്തൽ ചർച്ച് (New Covenant Pentecostal Church) ഓസ്‌ട്രേലിയ കൺവൻഷൻ സെപ്റ്റംബർ 25 വ്യാഴം മുതൽ 28 ഞായർ വരെ വിക്ടോറിയ ഡേവോണ്‍ മിടൊസിലെ ന്യൂ കവനന്റ് പെന്തെക്കൊസ്തൽ ചർച്ചിൽ നടക്കും.

വ്യാഴം മുതൽ ഞായർ വരെ വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 ന് പ്രത്യേക പ്രാർത്ഥന. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10 ന് സംയുക്ത സഭായോഗം. ഉച്ചകഴിഞ്ഞ് 2.30 ന് യുവജന മീറ്റിംഗ് എന്നിവ നടക്കും.

സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 

 വിദേശ രാജ്യങ്ങളിൽ നിന്നും  ഓസ്‌ട്രേലിയയിലെ മെൽബൺ, സിഡ്നി, പെര്‍ത്ത് തുടങ്ങിയ 10 ഓളം സഭകളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0