പിവൈപിഎ ഉപ്പുതറ സെൻറർ പ്രവർത്തന ഉദ്ഘാടനം മെയ് 25ന്

May 23, 2024 - 10:30
 0
പിവൈപിഎ ഉപ്പുതറ സെൻറർ പ്രവർത്തന ഉദ്ഘാടനം മെയ് 25ന്

പിവൈപിഎ(PYPA) ഉപ്പുതറ സെൻറർ പ്രവർത്തന ഉദ്ഘാടനവും പഠനോപകരണ വിതരണവും മെയ് 25 രാവിലെ 10 മുതൽ ഉപ്പുതറ ബെഥേൽ ചർച്ചിൽ നടക്കും. പ്രവർത്തന ഉദ്ഘാടനം പിവൈപിഎ(PYPA) സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം നിർവഹിക്കും. പഠനോപകരണ വിതരണ ഉദ്ഘാടനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. വർക്കി നിർവഹിക്കും. സെന്റർ പിവൈപിഎ(PYPA)  ഭാരവാഹികളായ പ്രസിഡൻറ് ഇവാ. ലിൻസ് കെ. വൈസ്, വൈസ് പ്രസിഡണ്ട് മാത്യു ജോസഫ്, സെക്രട്ടറി തോമസ് പി.ടി, ട്രഷറർ പ്രയ്‌സൺ പി.എസ്, കമ്മിറ്റി അംഗങ്ങളായ സജിത്ത് ഷാജി, ആക്സലിൻ അജിത് എന്നിവർ നേതൃത്വം നൽകും.