കേരളത്തിലെ ജയിലുകളിൽ ആത്മീയ ക്ലാസുകൾക്കും മതപരമായ ചടങ്ങുകൾക്ക് വിലക്ക്

Apr 5, 2023 - 17:47
Apr 6, 2023 - 17:49
 0
കേരളത്തിലെ ജയിലുകളിൽ ആത്മീയ ക്ലാസുകൾക്കും മതപരമായ ചടങ്ങുകൾക്ക് വിലക്ക്

 ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് വിലക്ക്. പ്രാർഥനകൾ, കൗൺസിലിങ് ധാർമികബോധനം എന്നിവയ്ക്കായി സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി. ഇനി മോട്ടിവേഷൻ ക്ലാസുകൾക്ക് മാത്രമാണ് അംഗീകാരം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയയാണ് നിർദേശം നൽകിയത്.

വിവിധ സംഘടനകൾ ജയിലിലെത്തി അന്തേവാസികൾക്കായി പ്രാർഥനകളും കൗൺസിലിങ്ങും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പാണ് അനുമതി നൽകിയിരുന്നത്. അനുമതി ലഭിച്ചാൽ ഒരു വർഷം വരെ ജയിലിലെത്തി പ്രാർഥനകളും കൗൺസിലിങ്ങും നടത്താം. എന്നാൽ, മതപരമായവ നടത്തേണ്ടതില്ലെന്നും മോട്ടിവേഷൻ ക്ലാസുകൾ നടത്താമെന്നുമാണ് ജയിൽ മേധാവിയുടെ നിർദേശം.

വർഷങ്ങളായി ജയിലുകളിൽ ഇത്തരം സേവനങ്ങൾ നൽകിവരുന്ന സന്നദ്ധപ്രവർത്തകർക്കും ജയിലുകളിൽ പ്രവേശനം നിഷേധിച്ചു. 2024 ജൂലൈ നാലുവരെ ജയിൽ മിനിസ്ട്രിയുടെ ഭാഗമായുള്ള ശുശ്രൂഷകൾക്ക് സർക്കാർ അനുവാദം ഉണ്ടെന്നിരിക്കെയാണു മാർച്ച് 31ന് ഡിജിപിയുടെ ഉത്തരവിലൂടെ അതിനു വിലക്കു വന്നത്. ജയിലുകളിലെ ശുശ്രൂഷകൾക്കുള്ള അനുമതി ഓരോ വർഷവും പുതുക്കി നൽകുകയാണു പതിവ്.

Register free  christianworldmatrimony.com

christianworldmatrimony.com