ഐ.പി.സി പുനലൂർ സെന്ററിന് പുതിയ നേതൃത്വം
New Leadership to IPC Punalur Centre
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.02/04/2023 ഞായറാഴ്ച ഉച്ചയ്ക്ക് 3.00 ന് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ചെമ്മന്തൂർ ഐ.പി.സി കർമ്മേൽ സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Register free christianworldmatrimony.com
പ്രസിഡൻ്റ് പാസ്റ്റർ ജോസ് കെ ഏബ്രഹാം, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി സോളമൻ, സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ്, ജോയിൻ്റ് സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ട്രഷറർ ബ്രദർ സി .ജി.ജോൺസൺ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ കുര്യൻ മോനച്ചൻ, ബിജു പനന്തോപ്പ്, ജി.മോനച്ചൻ, ഷിബു കുരുവിള, ബിജു റ്റി ഫിലിപ്പ്, ജോൺസൺ തോമസ്, ഗീവർഗീസ് ഉണ്ണൂണ്ണി,പി.എം തോമസ് സഹോദരന്മാരായ സി.റ്റി തോമസ് കുട്ടി, വി.എസ് ജോർജ്കുട്ടി, അനിൽ തോമസ്, പി.റ്റി ശാമുവേൽ, ബിജു ജേക്കബ്, സി കെ ജോസ്, എ. ഐസക്ക്, തോമസ് പീറ്റർ എന്നിവരെയും സഹോദരന്മാരായ എ.ഐസക്ക് , വി.എസ്.ജോർജ്കുട്ടി എന്നിവരെ ഓഡിറ്റേഴ്സായും തിരഞ്ഞെടുത്തു. പബ്ളിസിറ്റി കൺവീനറായി പാസ്റ്റർ ജോൺസൺ തോമസിനെയും തിരഞ്ഞെടുത്തു.
Register free christianworldmatrimony.com